കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായിരുന്ന മാവൂര്‍ ചെറുപ്പ അബ്ദുള്‍ കരീമിനെ വധിച്ച കേസില്‍ വിധി പറയുന്നത് ഈ മാസം 7 ലേക്ക് മാറ്റി. ഇന്നലെ പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്ന കേസില്‍ തുടര്‍നടപടി 7 ലേക്ക് മാറ്റിവെച്ച് കോഴിക്കോട് ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശങ്കരന് നായര്‍ ഉത്തരവിടുകയായിരുന്നു. സാക്ഷിവിസ്താരവും വാദംകേള്‍ക്കലും പൂര്‍ത്തിയായ കേസില്‍ ഇനി കുറ്റംചുമത്തലും ശിക്ഷാവിധിയുമാണ് പൂര്‍ത്തിയാവാനുള്ളത്.
2009 മെയ് 15 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ അബ്ദുല്‍ കരീമിന്റെ മൃതദേഹം താമശ്ശേരിയ്ക്കടുത്ത നെല്ലാങ്കണ്ടിയിലെ ഓവുചാലില്‍ കത്തിയമര്‍ന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. വസ്തുവില്പനയുമായി ബന്ധപ്പെട്ട വിരോധം കാരണമായിരുന്നു കൊലപാതകം അരങ്ങേറിയത്. കോഴിക്കോട് മൊയ്തീന് പള്ളിറോഡില്‍ മൊബൈല്‍ കട നടത്തിവന്ന മുഹമ്മദ് ജംഷീര്്(36)ആണ് പ്രതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: