കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പുതുതായി ആരംഭിച്ച ബസ് ടെര്‍മിനലില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരമാരംഭിച്ചത്. ജൂണ്‍ ഒന്നിനാണ് പുതിയ ബസ്ടെര്‍മിനല്‍ ആരംഭിച്ചത്. മെക്കാനിക്കല്‍, ഓപ്പറേറ്റിംഗ്, ഗാരേജ് സംവിധാനങ്ങള്‍ പൂര്ണ്ണമാക്കാത്തതിലും ജീവനക്കാര്‍ക്കുള്ള അവശ്യസൗകര്യങ്ങള്‍ സജ്ജമാക്കാത്തതിലും പ്രതിഷേധിച്ച് ജീവനക്കാര്‍ ഉദ്ഘാടനചടങ്ങ് ബഹിഷ്ക്കരിച്ചിരുന്നു. തുടര്‍ന്ന് പിറ്റേദിവസം കെഎസ്ആര്‍ടിസി മാനേജ്മെന്റും കെടിഡിഎഫ്സി അധികൃതരും സംയുക്ത തൊഴിലാളി യൂണിയന് നേതാക്കളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ മൂന്ന് മാസത്തി നകം പ്രശ്നം പരിഹരിക്കാമെന്നായിരുന്നു നല്കിയ ഉറപ്പ്. എന്നാല്‍ മൂന്ന് മാസം തികഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചത്. ബസ് ഡ്രൈ വര്‍മാരും കണ്ടക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ കോഴിക്കോട് ഡിപ്പോയില്‍നിന്നുള്ള സര്‍വീസുകളും മുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: