പുത്തൂര്‍വയല്‍:എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെയും രാജീവ് ഗാന്ധി നേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റി (ശ്രീപെരുമ്പത്തൂര്‍, ചെന്നൈ)ന്റെയും സംയുക്താഭിമുഖ്യത്തില്‍ വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍പെട്ട യുവതീയുവാക്കള്‍ക്ക് കാര്‍ഷിക മേഖലയിലെ ആധുനിക കൃഷിരീതികള്‍ പരിചയപ്പെടുത്തി പഠിപ്പിച്ചു കൊടുക്കുന്നതിനായി യുവജ്യോതി പരിശീലനം പുനരാരംഭിക്കുന്നു. 35 വയസ്സിനും താഴെയുള്ള യുവതീയുവാക്കള്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. സൗജന്യപരിശീലനം 3 ദിവസമായിരിക്കും. ആദ്യത്തെ രണ്ടു ദിവസം തിയറി ക്ലാസ്സും മൂന്നാം ദിവസം പ്രായോഗിക പരിശീലനവും നല്‍കും. താഴെ പറയുന്ന വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.
1) സൂക്ഷ്മകൃഷി- പച്ചക്കറി കൃഷിയും മഴമറകൃഷിയും
2) വളര്‍ത്തുമൃഗപരിപാലനം
3) കൂണ്‍കൃഷി-സ്യുഡോമോണാസ്, ട്രൈക്കോഡര്‍മ നിര്‍മ്മാണം
4) തേന്‍ കൃഷി
5) പഴം പച്ചക്കറി പ്രോസസിങ്ങ്- ചക്ക വാല്യു അഡിഷന്
6) കാപ്പി, കുരുമുളക്, ഇഞ്ചി- വാല്യു അഡിഷന്
ഓരോ മാസത്തിലും രണ്ട് പരിശീലനം വീതം വര്‍ഷത്തില്‍ 24 പരിശീലനമാണ് ലക്ഷ്യമാക്കിയിട്ടുള്ളത്. ഒരു പരിശീലനത്തില്‍ 30 പേര്‍ക്കാണ് പ്രവേശനം നല്‍കുക. താല്പര്യമുള്ള യുവതിയുവാക്കള്‍ എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: