കല്‍പ്പറ്റ : ഇന്ത്യാ ഗവണ്‍മെന്റ് അംഗീകൃത ദേശീയ കരാത്തേ സംഘടനയായ കരാത്തേ അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് കെന്‍യു റിയു കരാത്തേ ദോ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഷിഹാന്‍ ഗിരീഷ് പെരുന്തട്ട 7-ാമത് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കി. ഇന്ത്യയിലെ ദേശീയ ഫെഡറേഷന്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ ഈ അംഗീകാരം കരാത്തേ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ ആസ്ഥാനമായ ചെന്നൈയില്‍ വെച്ച് പ്രസിഡണ്ട് ഷിഹാന്‍ കരാത്തേ ആര്‍ ത്യാഗരാജന്‍ ഗിരീഷ് പെരുന്തട്ടക്ക് സമ്മാനിച്ചു. വയനാട്ടില്‍ നിന്നും ഈ ബഹുമതി നേടുന്ന ആദ്യത്തെ കരാത്തേ അദ്ധ്യാപകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: