ബത്തേരി : തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അവരുമായി ചര്‍ച്ചചെയ്യാനും പ്രശ്‌നങ്ങള്‍ക്ക് മാന്യമായി പരിഹാരം കാണാനും പ്രധാനമന്ത്രി തയ്യാറായതുകൊണ്ട് സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന പണിമുടക്കില്‍ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) പങ്കെടുക്കില്ലെന്ന് ജില്ലാ നേതാക്കളറിയിച്ചു. മിനിമം ബോണസ് 3500 രൂപയില്‍ നിന്ന് 10,000 രൂപയാക്കി ഉയര്‍ത്തിയത് വലിയ നേട്ടമാണ്. ബോണസ് പരിധി 21,000 ഉയര്‍ത്തിയതും മോദിഗവണ്‍മെന്റാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി തൊഴിലാളിസംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യമാണിത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍ണ്ണമായി പരിഹരിക്കുമെന്ന് പ്രധാന മന്ത്രി തന്ന ഉറപ്പ് ബിഎംഎസ് വിശ്വാസത്തിലെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് പി.കെ അച്ചുതന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ജി.സന്തോഷ്, പി.കെമുരളീധരന്‍, ഹരിദാസന്‍, പി.വി.ബാലചന്ദ്രന്‍,സനല്‍, രമണി, സി.ആര്‍.സരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: