ലോസ്ഏയ്ഞ്ചല്‍സ്: ഹൊറര്‍ സിനിമകളുടെ സംവിധാനത്തിലൂടെ പ്രശസ്തനായ വെസ് കാര്വെന് (76) അന്തരിച്ചു. 1980കളിലും 90കളിലും ആസ്വാദകരെ പിടിച്ചിരുത്തിയ സിനിമകള്‍ നിര്‍മിച്ച ഇദ്ദേഹത്തിന്റെ അന്ത്യം ഞായറാഴ്ച.
1980ല്‍ സംവിദാനം ചെയ്ത ‘നൈറ്റ്മെയര് ഓണ്‍ ഏം സ്ട്രീറ്റ്’, തൊണ്ണൂറിലെ ‘സ്ക്രീം’ എന്നിവ പ്രശസ്തമായി. ഹൊറര്‍ സിനിമകള്‍ ഭയം സൃഷ്ടിക്കുകയല്ല, തിരിച്ചറിവ് നല്‍കുന്നുവെന്നായിരുന്നു കാര്വെന്റെ വാദം.
1999ല്‍ സംവിധാനം ചെയ്ത ‘മ്യൂസിക് ഓഫ് ദി ഹാര്‍ട്ട്’ ശ്രദ്ധേയമായി. ഇതിലെ അഭിനയത്തിന് മെറില്‍ സ്ട്രീപിന് ഓസ്കാര്‍ നോമിനേഷനും ലഭിച്ചു. 1939 ആഗസ്റ്റ് രണ്ടിന് ഓഹിയോയിലെ ക്ലീവ്ലാന്ഡില് പുരോഹിത കുടുംബത്തില്‍ ജനിച്ച വെസ്ലി ഏള് എന്ന വെസ് കാര്വെന് നീലച്ചിത്രങ്ങളുമായി സഹകരിച്ചാണ് കരിയറിന് തുടക്കമിട്ടന്നതെന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: