ന്യൂദല്‍ഹി:സാമ്പത്തിക വളര്‍ച്ചയിലെ തുടര്‍ച്ചയില്‍ ഭാരതം മറ്റുരാജ്യങ്ങളെ അമ്പരപ്പിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായ ആറു മാസം മികച്ച നിരക്കിലായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലും കുതിപ്പില്ത്തന്നെയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യപാദത്തില്‍, 2015 ജനുവരി-മാര്‍ച്ച് മാസം ആഭ്യന്തര വളര്‍ച്ചാ നിരക്ക് (ജിഡിപി) 7.5 ശതമാനമായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ കണക്കെടുപ്പില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ജിഡിപി നിരക്ക് 7.4 ശതമാനമാണെന്ന് ഇന്നലെ പുറത്തുവന്ന വിവരങ്ങള്‍ വിശദമാക്കുന്നു. സാമ്പത്തികമായി സുശക്തമായ രാജ്യമെന്ന ലോകാംഗീകാരം നേടുക വഴി രാജ്യവും പ്രധാനമന്ത്രിയും സര്‍ക്കാര്‍ നയങ്ങളും ഇതിലൂടെ ശ്രദ്ധേയമാകുകയാണ്.
സാമ്പത്തിക വളര്‍ച്ചാ നിരക്ക് കണക്കാക്കുന്ന തോതില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ വരുത്തിയ ശേഷമാണ് ഈ നിരക്ക്. ലോക ബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ദ്ധര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പുതിയ നിരക്കു കണക്കാക്കിയിരിക്കുന്നത്. ഇതു പ്രകാരം നോക്കുമ്പോള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍ നില്ക്കുന്ന ചൈനയേയും പിന്നിലാക്കിയിരിക്കുകയാണ് ഭാരതം.
ചൈനയുടെ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ആഗോള നേതൃത്വം ഏറ്റെടുക്കാന്‍ ഭാരതത്തിന് അവസരം വന്നിരിക്കുകയാണ്.എന്നാല്‍, ചൈനയുടെ അഞ്ചിലൊന്നേ ഉള്ളുവെന്ന കാരണത്താല്‍ ആഗോള സാമ്പത്തികസ്ഥിതിയെ പിന്തുണയ്ക്കാനോ സഹായിക്കാനോ ഭാരതം തയ്യാറാകുമോ എന്ന സംശയം സാമ്പത്തിക വിദഗ്ദ്ധര്‍ ഉയര്‍ത്തുന്നുണ്ട്.
അതേ സമയം, ഭാരതത്തിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം വന്‍ തോതില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഐഫോണ്‍ നിര്‍മ്മാതാക്കളായ ഫോക്സ്കോണ്‍ ഈ മാസം അഞ്ചു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. സോണി കോര്പ്പറേഷന് അവരുടെ ആദ്യ മെയഡ് ഇന്‍ ഇന്ത്യ ടെലിവിഷന്‍ നിര്‍മ്മാണ പദ്ധതിയ്ക്കുള്ള സാധനങ്ങള്‍ കപ്പലില്‍ കയറ്റിക്കഴിഞ്ഞു. അതിനു പിന്നാലെ പ്രസിദ്ധമായ അമേരിക്കന്‍ കമ്പനി ജനറല്‍ മോട്ടോഴ്സ് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം ഭാരതത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഭാരതത്തിലെ കഴിഞ്ഞകാല ഭരണത്തിലെ സാമ്പത്തിക ബാധ്യതകളില്‍
നിന്നുള്ള ബാധ്യതകളില്‍നിന്നു കരകയറാന്‍ ചില കടുത്ത നടപടികളും നയപരമായ കൂടുതല്‍ തീരുമാനങ്ങളും വേണ്ടിവരുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: