പഴയങ്ങാടി: കേരള ലളിതകലാ അക്കാദമി കുഞ്ഞിമംഗലത്ത് വെങ്കല പെരുമയെ ആദരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘വെങ്കല പൈതൃകം’ സംസ്ഥാന ശില്പകലാ ക്യാമ്പ് ഇന്ന് ആരംഭിക്കും.
കുഞ്ഞിമംഗലം വെങ്കല പൈതൃക സംരക്ഷണ പഠന ഗവേഷണ കേന്ദ്രം ട്രസ്റ്റിന്റെയും,
ശ്രീവടക്കന് കൊവ്വല്‍ ഭഗവതി ക്ഷേത്രത്തിന്റെയും സഹകരണത്തോടെയാണ് കുഞ്ഞിമംഗലം ഗ്രാമത്തില്‍ ക്യാമ്പ് നടക്കുന്നത്.
വി.വി. ബാബു, ടി.വി. ബിജു, എ.ബി. ബിജു, പി. ഭാസ്കരന്, ഡാനി നന്ദന്, ടി.വി. ജിജിത്ത്, ടി.വി. കരുണാകരന്, പി. ലിനീഷ്, മഹേഷ് പണിക്കര്‍, പടിഞ്ഞാറയില്‍ രമേശന്, പി. പത്മദാസ്,
വി.വി. രാമചന്ദ്രന്, വി.വി. ശശി, ഷഫീക്ക് എ., ശ്യാമ ശശി എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍.
സെപ്തംബര്‍ 1 രാവിലെ 11ന് ശ്രീ വടക്കന്‍ കൊവ്വല്‍ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ കളക്ടര്‍ ശ്രീ. പി. ബാലകിരണ്‍, ഐ.എ.എസ്. നിര്‍വ്വഹിക്കും. അക്കാദമി ചെയര്മാന് പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള
അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി വൈക്കം എം.കെ. ഷിബു, ക്യാമ്പ് കണ്‍വീനറും
അക്കാദമി അംഗവുമായ ആര്‍ട്ടിസ്റ്റ് ശശികല, അക്കാദമി അംഗം സുധീര്‍ വെങ്ങര, സജി വര്‍ഗ്ഗീസ്, പി. ശ്രീധരന് മാസ്റ്റര്‍, രാമചന്ദ്രന് കുഞ്ഞിമംഗലം, പി.സി. രാമകൃഷ്ണന് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ക്യാമ്പ് സെപ്തംബര്‍ 10ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: