Categories: India

രാമചരിതമാനസത്തിന്റെ ഡിജിറ്റല്‍ പതിപ്പ് പുറത്തിറക്കി; വലിയ നേട്ടമെന്ന് മോദി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ആകാശവാണി തയ്യാറാക്കിയ രാമചരിതമാനസത്തിന്റെ പ്രത്യേക ഡിജിറ്റല്‍ പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഇരുപത്തി രണ്ട് വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് ഡിജിറ്റലൈസേഷന്‍ സാദ്ധ്യമായതെന്നും ഇത് യഥാര്‍ത്തില്‍ വലിയ നേട്ടമാണെന്നും മോദി പറഞ്ഞു.

ഗോസ്വാമി തുളസീദാസന്റെ കൃതിയായ രാമചരിതമാനസം ഭോപ്പാല്‍ ഖരാന ഗായകരാണ് ആലപിച്ചത്. ഇവ ആകാശവാണിയിലൂടെ വര്‍ഷങ്ങളോളം മുടങ്ങാതെ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. 1980ല്‍ ആകാശവാണി ഭോപ്പാലില്‍ അന്നത്തെ സ്‌റ്റേഷന്‍ ഡയറക്ടര്‍ സമര്‍ ബഹാദുര്‍ സിംഗിന്റെ നേതൃത്വത്തിലാണ് ആദ്യമായി രാമചരിതമാനസം റെക്കാര്‍ഡ് ചെയ്തത്.

Recent Posts