പേരാമ്പ്ര: ബാംഗ്ലൂര്‍- പടിഞ്ഞാറത്തറ- പൂഴിത്തോട് കോഴിക്കോട് റോഡിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു നടക്കുന്ന ജനകീയ കണ്വെന്ഷന് സപ്തംബര്‍ ആറിന് പൂഴിത്തോട് ഐസിയുപി സ്കൂളില്‍ നടക്കും. ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നു മണിക്ക് നടക്കുന്ന കണ്‍വെന്‍ഷനില്‍ മോഹനന് മാസ്റ്റര്‍, കെ.കെ. രജീഷ് , ജയപ്രകാശ് കായണ്ണ, കെ. കെ. രാഘവന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ, സാംസ്കാരിക, സംഘടനാ നേതാക്കള്‍, മത സംഘടന നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. ഇതു സംബന്ധിച്ച് ചേര്‍ന്ന കര്മ്മസമിതിയോഗത്തില് കെ.എം.സുധാകരന് അദ്ധ്യക്ഷത വഹിച്ചു. മോഹനന് മാസ്റ്റര്‍, കെ.കെ. രജീഷ്, കെ.കെ. രാഘവന്, എം.എം. പരമേശ്വരന്, ജസ്വിന് ബാലകൃഷ്ണന്, രഞ്ജിത് ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.ബാബു പുതുപ്പറമ്പില്‍ സ്വാഗതവും പി.പി. സന്തോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: