കോഴിക്കോട്: നാടിനെ പീതവര്ണ്ണമണിയിച്ച് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം. ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെത്തും. ജയന്തി ഘോഷയാത്ര, ജയന്തി സമ്മേളനം എന്നിവ സംഘടിപ്പിച്ചു. എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന് സംഘടിപ്പിച്ച ഘോഷയാത്ര നഗരത്തെ പീതവര്ണ്ണമണിയിച്ചു. ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രക്ക് മാറ്റുകൂട്ടി. ഗുരുദേവ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് മിക്കവരും ഘോഷയാത്രയില്‍ പങ്കാളികളായത്. ഘോഷയാത്ര സി.കെ. നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠേശ്വരം ക്ഷേത്രം ജനറല്‍ സെക്രട്ടറി അനിരുദ്ധന് എഴുത്തുപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്തു. ശ്രീകണ്ഠേശ്വര ക്ഷേത്ര പരിസരത്തു നിന്നാരംഭിച്ച ഘോഷയാത്ര പാവമണി റോഡ്, സ്റ്റേഡിയം ജംഗ്ഷന്, മാവൂര്‍ റോഡ്, സിഎച്ച് ഫ്ളൈഓവര്‍ വഴി നളന്ദ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. തുടര്‍ന്ന നടന്ന ജയന്തി സമ്മേളനം പി.വി. ഗംഗാധരന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് ടി. ഷനൂബ് അദ്ധ്യക്ഷത വഹിച്ചു. എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന പട്ടയില്‍ പ്രഭാകരന്, പത്തിങ്ങല് വിജയന്, പി. സുധാകരന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ വി.പി. അശോകന് സമ്മാനദാനം നടത്തി. യോഗം ഡയറക്ടര്‍ വള്ളോളി സുരേന്ദ്രന് , എം. സുരേന്ദ്രന്, പി. ബാലരാമന്, പി.കെ. ഭരതന്, എം. മുരളീധരന്, പി.വി. സുരേഷ് ബാബു, ശ്രീനിവാസന് ഗോവിന്ദപുരം, വി.വി. കേളുക്കുട്ടി, എസ്.ജി. ഗിരീഷ്കുമാര്‍, ലീല വിമലേശന്, കെ.വി. ശോഭന, കെ. ബിനുകുമാര്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന് സെക്രട്ടറി സി. സുധീഷ് സ്വാഗതവും യൂണിയന് വൈസ് പ്രസിഡന്റ് ഡോ. റോയ് വിജയന് നന്ദിയും പറഞ്ഞു.എന്എന്സിപിയോഗം കോഴിക്കോട് യൂണിയന് സംഘടിപ്പിച്ച ഗുരുദേവ ജയന്തി ഘോഷയാത്രക്ക് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. സിഎച്ച് ഫ്ളൈ ഓവറിന് സമീപം നല്കിയ സ്വീകരണത്തിന് സംസ്ഥാന സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. വത്സകുമാര്‍, വിനോദ് കുമാര്‍, പ്രേമന് കരുവിശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.
കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. പി.വി. ചന്ദ്രന് ചതയഘോഷ ജ്യോതി തെളിയിച്ചു. പുലര്‍ച്ചെ മഹാഗണപതി ഹവനത്തിനു ശേഷം രാവിലെ 8 മണിക്ക് ശേഷം നടത്തിയ സമൂഹപ്രാര്ത്ഥ നക്ക് മേല്‍ശാന്തി കെ.വി. ഷിബുശാന്തി നേതൃത്വം നല്കി.
ചതയദിന സമ്മേളനത്തില്‍ പ്രസിഡന്റ് പി.വി. ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് ഐക്കരപ്പടി പ്രഭാഷണം നടത്തി. ക്ഷേത്രയോഗം ജനറല്‍ സെക്രട്ടറി അനിരുദ്ധന് എഴുത്തുപള്ളി, സുന്ദര്‍ദാസ് പൊറോളി, കെ.വി. അനേഖ്, സുരേഷ്ബാബു എടക്കോത്ത്, കെ.വി. അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീനാരായണ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചതയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് പി.വി. ചന്ദ്രന് പതാക ഉയര്‍ത്തി. ഗുരുവന്ദനവും ദീപാരാധനയും ദൈവദശകാലാപനവും നടത്തി. 500 തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് അരി വിതരണം നടത്തി. അഡ്വ. പി.പി. ബാലന്, പി. സുന്ദര്‍ദാസ്, കാശ്മിക്കണ്ടി സജീവ്സുന്ദര്, പട്ടേരി നന്ദകുമാര്‍, കെ.ആര്. ജങ്കീഷ്, പി. സോമസുന്ദരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
കൊയിലാണ്ടി: എസ്എന്‍ഡിപി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ ജയന്തി ആഘോഷം നടന്നു. പ്രസിഡന്റ് പറമ്പത്ത് ദാസന് പതാക ഉയര്‍ത്തി, ഘോഷയാത്രക്ക് ഉട്ടേരി രവീന്ദ്രന്, വി.കെ. സുരേന്ദ്രന്, കെ.കെ. ശ്രീധരന്, സുരേഷ് മേലേപ്പുറത്ത്, ഒ. ചോയിക്കുട്ടി. കെ.വി.സന്തോഷ്, സി. രവീന്ദ്രന്, ടി. ശോഭന, നിത്യാഗണേശന്, സി.കെ. കുട്ടികൃഷ്ണന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: