വടകര : ബിജെപി ചോറോട് പഞ്ചായത്ത് 17,18 വാര്‍ഡുകളിലെ കുടുംബസംഗമം കുരിയാടി ഫിഷറീസ് സ്കൂളില്‍ നടന്നു. ബിജെപി ചോറോട് പഞ്ചായത്ത് പ്രസിഡന്റ് എം. സത്യനാഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന് ചെറുവാച്ചേരി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം എന്‍.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി നേതാക്കളായ അഖില, കടത്തനാട് ബാലകൃഷ്ണന്, അഡ്വ. രാജേഷ് എം, ഒ. ശ്രീധരന് എന്നിവര്‍ പങ്കെടുത്തു. സി.പി. ശ്രീധരന് സ്വാഗതവും ടി.പി. പ്രഭാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: