കുന്ദമംഗലം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമു ഖ്യത്തില്‍ ജില്ലതല ചിത്ര രചന മത്സരം സംഘടിപ്പിച്ചു. സിനിമ-സീരിയല്‍ നടന് ബാലകൃഷ്ണന് കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ബാല ഗോകുലം ജില്ലാ അധ്യക്ഷന്‍ പി പി രാജന് അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ മോഹന്‍ദാസ് ജന്മാഷ്ടമി സന്ദേശം നല്കി. കുന്ദമം ഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ പി ഗണേശന്, സ്വാഗത സംഘം ചെയര്മാന് കെ പി സജീന്ദ്രന് എന്നിവര്‍ പ്രസം ഗിച്ചു. പ്രശസ്ത ചിത്രകാരി സുലോചന വിജയികള്‍ക്ക് സമ്മാന വിതരണം ചെയ്തു. പി പ്രശോഭ് സ്വാഗതവും കെ ശ്രീരാജ് നന്ദിയും പറഞ്ഞു. എല്‍ പി വിഭാഗത്തില്‍ മിന്‍ഹ സാബിര്‍ (സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ ഹയര്സെ ക്കന്‍ഡറി സ്കൂള്‍), യു പി വിഭാഗത്തില്‍ ആദിത്യ നമ്പ്യാര്‍ (സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), ഹൈസ്കൂള്‍ വിഭാഗത്തില്‍ മിഥുന പി (കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍) എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കോഴിക്കോട്: കോട്ടൂളി തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം സപ്തംബര്‍ അഞ്ചിന് ക്ഷേത്രം തന്ത്രി പാടേരി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. വിശേഷാല്‍ പൂജകള്‍, പ്രഭാഷണം, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍, രാമായണ പാരായണം, പ്രശ്നോത്തരി മത്സരവിജയികള്‍ക്ക് സമ്മാനദാനം, പ്രസാദ ഊട്ട് എന്നിവ നടക്കും.
കോഴിക്കോട് പാറോപ്പടി നഗരത്തില്‍ ചേവരമ്പലം തോട്ടില്‍ പീടികയില്‍ ബാല ഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗോപൂജ നടന്നു. ബാലഗോകുലം ജില്ല രക്ഷാധികാരി വി. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ശ്രീക്യഷ്ണജയന്തി സ്വാഗതസംഘം മുഖ്യ രക്ഷാധികാരി രാജന് കുറുപ്പ് രക്ഷാധികാരി സേതുമാധവന് പള്ളിപ്പുറത്ത് എന്നിവര്‍ സംസാരിച്ചു എന്‍.കെ. ഭാനുപ്രകാശ് കാര്‍മ്മികത്വം വഹിച്ച ഗോപൂജയ്ക്ക് പി.പി. വിനോദ് കുമാര്‍, കെ. രമേശന് എന്നിവര്‍ നേതൃത്വം നല്കി.
ബാലുശ്ശേരി: ബാലഗോ കുലത്തിന്റെ ആഭിമുഖ്യ ത്തില്‍ നന്മണ്ട പള്ളിക്കര ശ്രീ മഹാവിഷ്ണു സുദര്‍ശന മൂര്‍ത്തി ക്ഷേത്രത്തില്‍ ഗോപൂ ജ നടത്തി. ക്ഷേത്രം മേല്‍ ശാന്തി സതീശന് നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യ വാഹ് പി. ഗോപാ ലന്കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഒ.പി. രാധാകൃഷ് ണന്, ബി.പി.കെ പ്രേംജിത്ത് എന്നിവര്‍ സംസാരിച്ചു.
ചാലിയം: ബാലഗോകുലം മുരികല്ലിങ്ങല് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗോപൂജ നടത്തി. ഹരീഷ് നമ്പീശന് ഗോപൂജക്ക് കാര്‍മ്മികത്വം വഹിച്ചു. പ്രജീഷ് പൂഴക്കല്‍, സുധീഷ് കുഴിക്കാട്ടില്‍, രജി#ീത്ത് നനാപ്ല, കൃഷ്ണന്, പുഴക്കല്‍, സദു ചേരിയാപറമ്പില്, ഷൈജു പടന്നയില്‍, സുരേഷ്ബാബു അമ്പാളി, കോന്നംകുഴി അപ്പുക്കുട്ടന്, പടന്നയില്‍ സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വടകര: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് മുടപ്പിലാവ് ഉമാമഹേശ്വരി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന സര്‍ഗ്ഗാഷ്ടമി പി. വിജയബാബുമാസ്റ്റര് ഉദ്ഘാടനം ചെയ്തു. പതിയാരക്കര ദേശസേവാ സംഘം എല്‍പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ചിത്രകാരന് കുയ്യൊടിയില്‍ കൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിസ്മയാ വിജയന്,, ജഗന്നാഥന്, തീര്ത്ഥമണങ്ങാട്ട്, കീര്‍ത്തന, ശ്രീലക്ഷ്മി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അതുല്‍രാജ് സ്വാഗതവും ഹരിത നന്ദിയും പറഞ്ഞു.
ശ്രീകൃഷ്ണ സായാഹ്നം പരിപാടിയില്‍ ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.കെ. കുഞ്ഞികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. രഞ്ജിത്ത് അണിയാരി സ്വാഗതവും ആനന്ദ് കല്ലായിയില്‍ നന്ദിയും പറഞ്ഞു.
പറമ്പില്‍ബസാര്‍: ശ്രീ കൃഷ്ണ ജയന്തി ബാലദിന ത്തോടനുബന്ധിച്ച് ഗോപൂജ നടത്തി. വിശ്വഹിന്ദു പരിഷ ത്ത് മുന്‍സംസ്ഥാന ഗോശാല കണ്‍വീനര്‍ കെ.വി. ശങ്കരനാ രായണന്‍ സംസാരിച്ചു. പൂജക്കായി മുപ്പതോളം പശുക്കളെ അണിനിരത്തി. നാടന്‍ ഗോ ഇനങ്ങളായ വെച്ചൂര്‍, കാസര്‍ക്കോട് കുള്ളന്‍ എന്നി വയുമുണ്ടായിരുന്നു. ആര്. എസ്.എസ് പാറോപടി നഗര്‍ സംഘചാലക് പി. ഭാസ്കരന് ക്ഷീരകര്‍ഷകരെ അനു മോദിച്ചു. ഗീരിഷന്‍.പി ഗോപൂ ജ നടത്തി. വിജയന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ. ബാ ബു, കുമാരന് നായര്‍, ലോ ഹിതാക്ഷന്.എം, രജീഷ്.എം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: