കോഴിക്കോട്: പലകാരണങ്ങളാല്‍ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടവര്‍ക്കും അവിചാരിതമായി നഗരത്തില്‍ കുടുങ്ങിപ്പോവുന്നവര്ക്കും രാത്രി താമസിക്കാന്‍ ഒരിടം എന്ന രീതിയില്‍ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച ‘എന്റെ കൂട്’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് മൂന്നു മണിക്ക് കസബ പോലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത്, സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ മുനീര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. വഴിയോരങ്ങളിലും റെയില്‍വേ, ബസ് സ്റ്റേഷനുകളിലും മറ്റും നിരാലംബരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പലവിധത്തില്‍ പീഡനങ്ങള്‍ക്കിരയാവുന്ന സാഹചര്യത്തിലാണ് എന്റെ കൂട് ആരംഭിച്ചത്. ഇത്തരക്കാര്‍ക്ക് രാത്രി തങ്ങാനൊരിടം നല്‍കുകയും അതുവഴി അതിക്രമങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അവരെ സഹായിക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയറയിലെ പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് ‘എന്റെ കൂട്’ ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്കും അവ രോടൊപ്പമുളള ഒന്‍പത് വയ സ്സില്‍ താഴെയുളള കുട്ടികള്‍ക്കും ഇവിടെ സൗജന്യമായി താമ സിക്കാം. വൈകുന്നേരം ആറു മണി മുതല്‍ രാവിലെ ഏഴു വരെയാണ് പ്രവര്‍ത്തന സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: