കോഴിക്കോട്: എബിവിപി ജില്ല കണ്‍വീനര്‍ കെ.പി പ്രേംജിത്തിന് നേരെ സിപിഎം, എസ്എഫ്ഐ സംഘം നടത്തിയ അക്രമത്തില്‍ എബിവിപി ജില്ലാ സമിതി പ്രതിഷേധിച്ചു. ശനിയാഴ്ച ഏഴ് മണിയോടെയാണ് പെരിങ്ങളം കുരിക്കത്തൂര്‍ വെച്ച് പത്തോളം പേരടങ്ങുന്ന സിപഎം – എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിച്ചത്. സിപിഎം- എസ്എഫ്ഐ വിഭാഗങ്ങള്‍ നടത്തുന്ന ഇത്തരം അക്രമങ്ങളെ ജനാധിപത്യരീതിയില്‍ ശക്തമായി പ്രതിരോധിക്കുമെന്നും ജില്ലാ കണ്‍വീനര്‍ക്കു നേരെ ഉണ്ടാ യ അക്രമത്തില്‍ അന്വേഷ ണം നടത്തി. പ്രതികളെ നിയമത്തിന് മുന്പില് കൊണ്ടുവരണമെന്നും ജില്ലാ സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ ജോയന്റ് കണ്‍വീനര്‍ കെ. ജിഷ്ണു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഡിഎസ് അഭിറാം, നഗര്‍ സെക്രട്ടറി ഇ.കെ. നകുല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: