കാന്തല്ലൂര്‍ : കാന്തല്ലൂര്‍ വണ്ണാന്തുറ വന അതിര്‍ത്തിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ കൃഷി കത്തിനശിച്ചു. നൂറേക്കറോളം വരുന്ന സ്ഥലത്തെ പുല്‍ത്തൈലം കൃഷിയാണ് കത്തിനശിച്ചത്. തീ പിടിച്ചത് വനപാലകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് കാരണമായി. തീ പടരാതിരിക്കാന്‍ വനപാലകര്‍ ശ്രമിച്ചുവരികയാണ്. കടുത്ത വേനല്‍ ആയതിനാല്‍ തീ അതിവേഗത്തിലാണ് പടര്‍ന്നുപിടിച്ചത്. ഡിഎഫ്ഒമാരായ സൈജു എസ്, കെ.ജി അനില്‍ കുമാര്‍, വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷന് ഓഫീസര്‍ ജിജിമോന്, ദീപക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. തീയണയ്ക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: