ചെറുതോണി: ചെറുതോണി, ഇടുക്കി ഡാം സന്ദര്‍ശനത്തിന് തിരക്കേറി. ഓണനാളുകളും അവധിയും ഒരുമിച്ചെത്തിയതോടെയാണ് ഡാം സന്ദര്‍ശിക്കുവാന്‍ തിരക്കേറിയത്. ശനി, ഞായര്‍ ദിവസങ്ങളിലായി 12000ത്തിലധികം പേരാണ് ഡാം സന്ദര്‍ശനത്തിനായി എത്തിയത്. ഇന്നലെ മാത്രം 5913 പേരാണ് ഡാം കാണാന്‍ എത്തിയത്. 20നാണ് ഡാം തുറന്നത്. ഇന്നലെ വരെ ആകെ 21244 പേരാണ് ഡാം സന്ദര്‍ശനത്തിനായി എത്തിയത്. 90 ബോട്ടിംഗ് സര്‍വ്വീസുകളും നടന്നു. തമിഴ്നാട്ടില്‍ നിന്നുമാണ് ഏറ്റവും അധികം സന്ദര്‍ശകര്‍ എത്തുന്നത്. നോര്‍ത്ത് ഇന്ത്യന്‍സും ഫോറിനേഴ്സും സന്ദര്‍ശനത്തിന് എത്തുന്നുണ്ട്. 17 വരെ സന്ദര്‍ശനത്തിന് അനുമതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: