പാലക്കാട്: ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധന് മഹോത്സവത്തിന്റെ ഭാഗമായി നഗരത്തിലെ പ്രമുഖ വ്യക്തികളെയും, സ്ഥാപനങ്ങളിലും സമ്പര്‍ക്കം നടത്തി.
മുന്‍ ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന്, മുന്‍ എംപി എന്‍എന്‍.കൃഷ്ണദാസ്, മുന്‍എംഎല്‍എമാരായ കെ.കെ.ദിവാകരന്, ടി.കെ. നൗഷാദ്, ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി, ജില്ലാ പോലീസ് മേധാവി മഞ്ജുനാഥ്, ജില്ലാ സെഷന്‍സ് ജഡ്ജ്, മുന്‍ നഗരസഭാ ചെയര്മാന് രാമസ്വാമി, ഇന്ത്യാ മുന്നോട്ട് നേതാവ് ഡോ.അന്‍വറുദ്ദീന്‍ തുടങ്ങിയവരുടെ ഭവനങ്ങളും, ലക്ഷ്മി നഴ്സിംഗ് ഹോം തുടങ്ങി വിവിധ സ്ഥാപനങ്ങളിലും സമ്പര്‍ക്കം നടന്നു.
വിഭാഗ് പ്രചാരക് മഹേഷിന്റെ നേതൃത്വത്തില്‍ ജില്ലാ സമ്പര്‍ക്ക പ്രമുഖ് കെ.സുബ്രഹ്മണ്യന്, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.സുധീര്‍, ധര്‍മ്മ ജാഗരണ്‍ മഞ്ച് ജില്ലാ അധ്യക്ഷന്‍ ഷണ്മുഖന്, ലഘു ഉദ്യോഗഭാരതി ദേശീയ സെക്രട്ടറി എം.കെ.വിനോദ്, എ.നാരായണന്‍കുട്ടി, അയ്യപ്പസേവാസംഘം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കാശിവിശ്വനാഥന് എന്നിവര്‍ നേതൃത്വം നല്കി.
മണ്ണാര്‍ക്കാട് നടന്ന രക്ഷാബന്ധന് മഹോത്സവത്തില്‍ പ്രാന്തീയ കുടുംബപ്രബോധന്‍ പ്രമുഖ് മുകുന്ദന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പി.രാമകൃഷ്ണന് അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: