പൊന്നാനി: പ്രകൃതി വിരുദ്ധ പീഡനത്തിന്റെ പേരില്‍ കോടതി റിമാന്റ് ചെയ്ത പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായി പരാതി. പൊന്നാനി സ്വദേശി സക്കീര്‍(45)നെ 26നാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമായ കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കസ്റ്റഡിയിലെടുത്ത ഇയാളെ അന്ന് വൈകുന്നേരം തന്നെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ പൊന്നാനി ജയിലില്‍ റിമാന്റ് ചെയ്യുകയും ചെയ്തു. പക്ഷേ 27ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുമാരുടെ പരിശോധനയില്‍ പ്രതിക്ക് രോഗങ്ങളൊന്നും ഇല്ലെന്ന് വ്യക്തമായി. ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും രാഷ്ട്രീയക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. ഭരണകക്ഷിയിലെ പ്രദേശിക നേതാവായ പ്രതിയെ സംരക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മുകളില്‍ സമ്മര്‍ദ്ദമുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസും നാട്ടുകാരും നിരവധി തവണ ബന്ധപ്പെട്ടിട്ടും രക്ഷയുണ്ടായില്ല. പ്രതിയുടെ നെഞ്ചുവേദന അപ്പോഴേക്കും നടുവ് വേദനയായി മാറിയിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ സംഘടിച്ചു. പൊന്നാനി പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റുകയും ചെയ്തു. സമൂഹ്യവിരുദ്ധമായ കുറ്റകൃത്യം നടത്തുന്ന ഇത്തരക്കാരെ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് അല്പ്പത്തരമാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: