കൊയിലാണ്ടി: ചേമഞ്ചേരി സജീഷ് ഉണ്ണി- ശ്രീജിത്ത് മണി സ്മാരക സേവാസമിതിയുടെ ദശവാര്ഷികാഘോഷം ചലച്ചിത്രതാരം നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയ്യാറാക്കിയ സ്പന്ദം 2015 കയ്യെഴുത്ത് മാസിക കവി സത്യചന്ദ്രന് പൊയില്‍ക്കാവ് പ്രകാശനം ചെയ്തു. വി. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
ബാലഗോകുലം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി. രാജന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി വാദ്യകലാകാരന് കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ ചെണ്ടമേളം, വിവിധ കായിക മത്സരങ്ങള്‍, കലാപരിപാടികള്‍, കരോക്കെ ഗാനമേള, ഓണസദ്യ എന്നിവയും സംഘടിപ്പിച്ചു. സി. ഉണ്ണികൃഷ്ണന് സ്വാഗതവും, കെ.പി. സത്യന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: