കൊയിലാണ്ടി: പൂക്കാട് കലാലയം മാണക്യവര്ഷാഘോഷങ്ങളുടെ സമാപന പരിപാടിയായ മാണിക്യപ്പൂവരങ്ങിന് വര്‍ണ്ണാഭമായ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘാധ്യക്ഷന്‍ ഡോ. എം.ആര്. രാഘവവാരിയര്‍ അധ്യക്ഷത വഹിച്ചു. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ഇ.എന്‍.സജിത്ത് മുഖ്യാതിഥി ആയിരുന്നു. കലാലയത്തിന് വേണ്ടി ഡോ.സജിത്ത് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് ഉത്തരീയം ചാര്‍ത്തുകയും ഉപഹാരസമര്‍പ്പണം നടത്തുകയും ചെയ്തു. വിവിധ രംഗങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ മനോജ് നാരായണന് ടി.പി.എ ഖാദര്‍, ശശിപൂക്കാട്, ഹരികൃഷ്ണന് എന്നിവരെ അനുമോദിച്ചു. യു.കെ. രാഘവന്, സുനിത പടിഞ്ഞാറയില്‍, ശാന്ത കളമുള്ളകണ്ടി, ശ്യാംസുന്ദര്‍, മിനി സജിത്ത് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കെ. ശ്രീനിവാസന് സ്വാഗതവും ജോജനറല് കണ്‍വീനര്‍ കെ. രാജഗോപാല്‍ നന്ദിയും പറഞ്ഞു. ബാലന്കുനിയില് വിശിഷ്ടാംഗത്വം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: