കൊച്ചി: ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പുതിയ സാധ്യതകള്‍ തുറന്നിട്ട് ഈ വര്‍ഷം തന്നെ 4ജി യാഥാര്‍ഥ്യമാക്കുമെന്ന് വോഡഫോണ്‍. കൊച്ചി, മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത, ബംഗളുരു എന്നിവയായിരിക്കും വോഡഫോണ്‍ 4ജിയുടെ പരിധിയില്‍ വരുന്ന ആദ്യ നഗരങ്ങള്‍.
ഇതോടൊപ്പം പുതിയ ഏഴ് സര്‍ക്കിളുകള്‍ വോഡഫോണ്‍ 3ജി നെറ്റ്വര്‍ക്കിലേക്കു മാറും. കേരളം, അസം, നോര്‍ത്ത് ഈസ്റ്റ്, യുപി വെസ്റ്റ്, രാജസ്ഥാന്, കര്‍ണാടക, ഒഡിഷ എന്നിവയാണ് ഈ സര്‍ക്കിളുകള്‍. 4ജി സേവനത്തിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ലേലത്തില്‍ കേരളം, കര്‍ണാടകം, കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ എന്നീ അഞ്ചു സര്‍ക്കിളുകളില്‍ 4ജി നല്‍കുന്നതിനുള്ള സ്പെക്ട്രം വോഡഫോണ്‍ സ്വന്തമാക്കിയിരുന്നു. കമ്പനിയുടെ മൊത്തം ഡാറ്റ വരുമാനത്തിന്റെ 50 ശതമാനവും ലഭിക്കുന്നത് ഈ സര്‍ക്കിളുകള്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: