പാലക്കാട്: കുന്നത്തൂര്‍മേട് ബാലമുരളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ഇന്ന് ആരംഭിക്കും. വൈകീട്ട് 6.15ന് ദീപാരാധന, 6.30ന് സ്വാമി ജിതാത്മാനന്ദയുടെ ഭക്തിപ്രഭാഷണം എന്നിവ നടക്കും. 29ന് ഏഴിന് ഓട്ടന്തുള്ളല്, 30ന് 9.30ന് ആണ്ടാള്‍ കല്യാണം, 6.30ന് നൃത്തനൃത്യങ്ങള്‍, 31ന് വൈകീട്ട് 6.30ന് സാമ്പ്രദായ ഭജന എന്നിവ നടക്കും.
സപ്തംബര്‍ ഒന്നിന് വൈകീട്ട് 6.30ന് വിനിത നെടുങ്ങാടിയുടെ മോഹിനിയാട്ടം, രണ്ടിന് വൃന്ദാവനം നൃത്തകലാലയം, ശ്രീപത്മനാഭ നൃത്തകലാലയം എന്നിവയുടെ നൃത്തപരിപാടി അരങ്ങേറും. മൂന്നിന് 9.30ന് സമ്പൂര്‍ണ നാരായണീയം, വൈകീട്ട് 6.30ന് ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തിന്റെ ശ്രീരാമ പട്ടാഭിഷേകം കഥകളി എന്നിവ നടക്കും. നാലിന് 7ന് പറയെടുപ്പ്, 9.30ന് ഗീതാപാരായണം, വൈകീട്ട് 6.30ന് ഇരട്ടത്തായമ്പക എന്നിവ അരങ്ങേറും. അഞ്ചിന് അഷ്ടമിരോഹിണിനാളില്‍ രാവിലെ 4ന് വാകച്ചാര്‍ത്ത്, 6.30ന് നാഗസ്വരക്കച്ചേരിക്കുശേഷം കാഴ്ചശീവേലി എന്നിവയും നടക്കും. വൈകീട്ട് 3ന് ആനയൂട്ട്, 5.30ന് കാഴ്ചശീവേലി, 6.30ന് ഡോ. സദനം ഹരികുമാര്‍ നയിക്കുന്ന പഞ്ചരത്ന കീര്‍ത്തനാലാപനം, 8.30ന് കാഴ്ചശീവേലി എന്നിവയ്ക്കുശേഷം 12ന് ശ്രീകൃഷ്ണജനന പൂജ നടക്കും. ആറിന് 10.30ന് അന്നദാനം, വൈകീട്ട് 5ന് രഥപ്രദക്ഷിണം, 6ന് ഉറിയടി, 7ന് നൃത്തസംഗീതനാടകം എന്നിവ നടക്കും. ഏഴിന് 9 ന് നവകപൂജയും ഉണ്ടായിരിക്കു
പ്രതികരിക്കാൻ ഇവിടെ എഴുതുക: