അഗളി: കാര്‍ഷിക മേഖലയായ അട്ടപ്പാടിയിലെ അഗളി ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് 2012 മുതല്‍ കിട്ടാനുള്ള 4 കോടിയോലമുള്ള പ്രകൃതിക്ഷോഭ ദുരിതാശ്വാസ തുക ഉടന്‍ വിതരണം ചെയ്യനമെന്നാവശ്യപ്പെട്ടും കര്‍ഷക അവഗണനയില്‍ പ്രതിഷേധിച്ചും ബി.ജെ.പി.അഗളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഗളി കൃഷിഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.ബി.ജെ.പി.നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.വി.ഷാജി കൃഷിഭവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.അട്ടപ്പാടി മേഖല കണ്‍വീനര്‍ ടി.എന്‍.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി.മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.മയില്‍സ്വാമി, കര്‍ഷകമോര്‍ച്ച ജില്ല സെക്രട്ടറി ആര്.ഗണപതി,ബി. ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ജി.ഗോപകുമാര്‍,വി.ധര്‍മ്മരാജ്, എം.രങ്കന്,എസ്.ശിവബാലന്‍, പി.കെ.മോഹനന്,കെ.എസ്.രജീഷ്, എന്‍.അശോക് കുമാര്‍, എസ്. വി.എന്‍.മാരിമുത്തു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: