കേരളശ്ശേരി: നിര്‍ധനര്‍ക്കിടയില്‍ സേവനത്തിന്റെ വെളിച്ചം വീശുന്ന പഞ്ചായത്ത് മെമ്പര്‍ ശ്രീകുമാര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. തന്റെ ഓണറേറിയം കൊണ്ട് വാര്‍ഡിലെ നിര്‍ധനരായവര്‍ക്ക് ഓണപ്പുടവ സമ്മാനിച്ചാണ് ശ്രീകുമാര്‍ വ്യത്യസ്തനായത്. മുന്‍ പഞ്ചായത്ത് അംഗം പരേതനായ സി.കെ.ഗോവിന്ദന്‍കുട്ടി നായരുടെ പുത്രനായ ശ്രീകുമാര്‍, പിതാവ് തുടങ്ങിവെച്ച് സേവന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ തുടരുകയാണ്. 65 വയസ്സ കഴിഞ്ഞ വിധവകള്‍ നിര്‍ധനര്‍, രോഗാധിതര് എന്നിവര്‍ക്കാണ് ഇത്തവണയും ഓണപ്പുടവ നല്‍കിയത്.
കേരളശ്ശേരി ആറാം വര്‍ഡിലെ അംഗമാണ് ഇദ്ദേഹം. ഓണറേറിയം വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇത് ആദ്യമായല്ല. ആദ്യം ലഭിച്ചച്ച ഓണറേറിയം ക്യാന്‍സര്‍ രോഗിക്ക് ചികില്‍സാ സഹായം നല്‍കിയായിരുന്നു സേവനത്തിന്റെ തുടക്കം. വിദ്യാഭ്യാസ ആവശ്യങ്ങള്‍, റോഡ് വികസനം, കുടിവെള്ളം, തെരുവ് വിളക്ക്, അറ്റകുറ്റപ്പണി തുടങ്ങി മറ്റ് ആവശ്യങ്ങള്‍ക്കും ഓണറേറിയം ചെലവഴിച്ചിരുന്നു.
എന്‍.ഇ.യൂ.പി.സക്കൂള് അദ്ധ്യാപകനും, ബിജെപിജില്ലാ സെക്രട്ടറിയുമായ ശ്രീകുമാറിന് അര്‍ഹരായവരെ നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയ വിവേചനം ഉണ്ടാവാതിരിക്കണമെന്ന് നിര്‍ബന്ധമാണ്. അതുകൊണ്ട് വാര്‍ഡ്തല കുടുംശ്രീ സംവിധാനം മുഖേനയാണ് ഗുണഭോക്താക്കളെ തെരെഞ്ഞെടുത്തതെന്ന പ്രത്യേകതയുണ്ട്.
ഇന്നലെ രാവിലെ 10 മണിക്ക് എന്‍.ഇ.യൂ.പി. സ്ക്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ സിനിആര്ട്ട്സ്റ്റ് കണ്ണന് പട്ടാമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. ഉണ്ണിവാരിയത്ത് അദ്ധ്യക്ഷത വഹിച്ചു. മുണ്ടന്‍ചേരി മോഹന്‍ദാസ്, എം.പി. പ്രഭാകരന്, കെ.ശ്രീനിവാസന്, എം.പി.നാരയണന് കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.പി.ശ്രീകുമാര്‍ ഓണപുടവ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: