പട്ടാമ്പി: താലൂക്ക് ആശുപത്രിയില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. പെരുമുടിയൂര്‍ മുളളമടക്കന് അബൂബക്കര്‍ സിദ്ദിഖിന്റെ മകന് മുഹമ്മദ് റാഫി(24) ആണ് പിടിയിലായത്. പെരുമുടിയൂര്‍ കൊപ്പത്ത് വീട്ടില്‍ അലിയുടെ മകന് നജീബിനെ (21) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പിടിയിലായ ആറ് പ്രതികളെ പാലക്കാട് ജില്ലാ കോടതിയില്‍ ഹാജാരിക്കി റിമാന്റ് ചെയ്തു.
ഇനിയും മൂന്നു പേരെ പിടികൂടാനുണ്ടെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായതയാണ് സൂചന.
അടുത്തിടെ പെരുമുടിയൂര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പങ്കാളികളായവരാണ് പിടിക്കപ്പെട്ട പ്രതികളില്‍ 4 പേര്. ഈ കേസില്‍ ഷഹീര്‍, താഹിര്‍, റിഷദ്, മുഹമ്മദ് റാഫി, എന്നിവര്‍ പ്രതികളായിരുന്നു. ഈ ഗുണ്ടാസംഘത്തിനു വേണ്ട സഹായങ്ങള്‍ നല്‍കുന്നത് പെരുമുടിയൂരുളള കോണ്‍ഗ്രസ് നേതാവാണെന്ന് പറയുന്നു.
പെരുമുടിയൂര്‍ നമ്പ്രം പ്രദേശത്ത് ഗ്രാമപഞ്ചായത്തിന്റെ റോഡുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ വാര്‍ഡ് മെമ്പര്‍ വൈ ഹാഷിമിനെതിരെ വധഭീഷണി നടത്തിയ സംഘത്തില്‍പ്പെട്ടവരാണ് കൊലപാതകത്തില്‍ പിടിയിലായ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: