മൂന്നാര്‍ : ഇത്തവണത്തെ ഓണം തൊഴിലാളികള്‍ക്ക് കൈപ്പേറും. മൂന്നാറിലെ തോട്ടംമേഖലകളില്‍ കമ്പനിയുടമകള്‍ ബോണസ് വെട്ടിക്കുറച്ചതാണ് തൊഴിലാളികളെ വിഷമത്തിലാക്കിയത്. കഴിഞ്ഞ തവണ 19.5 ശതമാനമായിരുന്നു ബോണസ്. ഇത്തവണ നേരെ പകുതിയായി ബോണസ് വെട്ടിക്കുറച്ചിരിക്കുകയാണ്. ഓണത്തിനു മുമ്പു തൊഴിലാളികള്‍ പണം വാങ്ങാതെ വന്നതോടെ പല വീട്ടമ്മമാരും പച്ചക്കറികളടക്കമുള്ളവ വാങ്ങാന്‍ കഴിയാതെ വിഷമിക്കുകയാണ്. തോട്ടംതൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ട തൊഴിലാളി സംഘടനകള്‍ കമ്പനിയുടെ ഇഷ്ടക്കാരായി മാറിയതാണ് പ്രശ്നങ്ങള്‍ക്കു കാരണം. കമ്പനി നടത്തുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംഘടനകള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നവരെ സഹായിക്കുന്നതിനും തൊഴിലാളി സംഘടനകള്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: