മാനന്തവാടി : ഇന്ന് ഉത്രാടപാച്ചില്‍ നാളത്തെ തിരുവോണത്തിന്റെ വിഭവങ്ങളൊരുക്കാന്‍ അവസാന പാച്ചിലിലാണ് മലയാളികള്‍. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഒരോ മലയാളിയും തിരുവോണസദ്യ ഒരുക്കുന്നതിനുള്ള പച്ചക്കറിയും പയറും പായസകൂട്ടുകളും വാങ്ങാനൊരുങ്ങുന്ന ദിവസമാണിന്ന്. നഗരങ്ങളെല്ലാംതന്നെ തിരക്കിലമര്‍ന്നുകഴിഞ്ഞു. വഴിയോരക്കച്ചവടവും കുടുംബശ്രീചന്തകളും സന്നദ്ധസംഘടനകളുടെ ഓണചന്തകളുമെല്ലാം പ്രധാനനഗരങ്ങള്‍ കയ്യടക്കികഴിഞ്ഞു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. ഒപ്പം തിരോവണപ്പൂക്കളമിടാന് പൂ വാങ്ങുന്ന തിരക്കിലും പൂവിന് വിപണിയില്‍ അല്‍പ്പം വില കൂടുതലാണെങ്കിലും പച്ചക്കറികള്‍ക്കെല്ലാം സാമാന്യവിലയായിരുന്നു. എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന വിലയായിരുന്നു ഉള്ളിക്ക്. 70 മുതല്‍ 75 രൂപ വരെ വിലയാണ് ഉള്ളിക്ക് വിപണിയില്‍. ചുരുക്കം ചില വീട്ടുകാര്‍ ഓണത്തിന് സ്വന്തം വീടുകളില്‍ പച്ചക്കറിവിഭവങ്ങള്‍ നട്ടുവളര്‍ത്തിയപ്പോള്‍ മലയാളികളില്‍ ഭൂരിപക്ഷവും പൊതുവിപണിയെയാണ് ആശ്രയിക്കുന്നത്. പച്ചക്കറിയില്‍ വിഷമുണ്ടെന്ന പ്രചരണം ജൈവപച്ചക്കറി വാങ്ങാന്‍ ഭൂരിഭാഗം കുടുംബങ്ങളെയും പ്രേരണയാക്കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇത്തവണത്തെ ഓണത്തിന് ജൈവപച്ചക്കറിക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. അല്‍പ്പം വില കൂടുതലാണെങ്കിലും അധികം കുടുംബങ്ങളും ജൈവപച്ചക്കറിയാണ് തിരുവോണത്തിന് വിഭവമൊരുക്കാന്‍ വാങ്ങികൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: