പീരുമേട്: കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയില്‍ അപകടം തുടര്‍ക്കഥയാകുമ്പോഴും സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം രണ്ട് പേര് സംസ്ഥാന പാതയിലെ ചിന്നാര്‍ എന്ന് സ്ഥലത്തെ കൊക്കയിലേക്ക് വാഹനം വീണ് മരിച്ചിരുന്നു. കൊടുംവളവുകളില്‍ റോഡിന് ഇരുവശത്തും സംരക്ഷണ ഭിത്തിയില്ലാത്തതാണ് വാഹനങ്ങള്‍ താഴ്ചയിലേക്ക് പോകാന്‍ ഇടവരുത്തുന്നത്. ചിന്നാറില്‍ അപകടം നടന്നതിന് ശേഷം കൊടുംവളവില്‍ ചുവന്ന റിബണ്‍ വലിച്ച് കെട്ടിടിയിട്ടുണ്ട്. രാത്രി കാലത്ത് വാഹനമോടിച്ച് എത്തുന്നവര്‍ത്ത് ഈ റിബര്‍ പ്രയോഗം കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. അപകടങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നതും രാത്രികാലത്താണ്. ഈ പ്രദേശത്ത് റിഫഌക്റ്റിംങ് ലൈറ്റുകളെങ്കിലും ഉടന്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അപകകടകരമല്ലാത്ത സ്ഥലത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട് എന്നതാണ് വിചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: