ഗുരുതരമായ രോഗം ബാധിച്ച ഗൃഹനാഥന് ചികിത്സാ ചിലവിനായി കേഴുന്നു. കോലാനി വെള്ളാട്ടുപാറ വി.എന്‍. ഉണ്ണികൃഷ്ണനും കുടുംബവുമാണ് ചികിത്സാ സഹായത്തിനായി കരുണയുള്ളവരുടെ കൈത്താങ്ങ് ലഭിക്കുമെന്ന് പ്രതീക്ഷയില്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി നോക്കി വന്ന ഉണ്ണിയെ കരള്‍രോഗത്തിന്റെ രൂപത്തിലാണ് വിധി നോവിച്ചത്. കോലാനി സൗത്ത് റസിഡന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പൊതുപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. ലേക്ക്ഷോര്‍, ആസ്റ്റര്‍മെഡിസിറ്റി തുടങ്ങിയ ആശുപത്രികളിലെ ചികിത്സയിലാണിപ്പോള്‍. പരിശോധനകള്‍ക്ക് ഒടുവില്‍ കരള്‍ മാറ്റിവെക്കലാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിര്‍ദ്ധന കുടുംബാംഗമായ ഉണ്ണിക്ക് തുടര്‍ ചികിത്സ നടത്തണമെങ്കില്‍ സുമനസ്സുള്ളവരുടെ സഹായം വേണം. ഭാര്യയും 14, 11, 3 വയസ് പ്രായമുള്ള പെണ്മക്കളും അടങ്ങുന്ന കുടുംബത്തെ സംബന്ധിച്ച് ഭാരിച്ച തുക കണ്ടെത്തുക അസാധ്യമാണ്. നിത്യചിലവും കുട്ടികളുടെ വിദ്യാഭ്യാസവും ഗൃഹനാഥന്റെ ചികിത്സയും എങ്ങിനെ നിര്‍വ്വഹിക്കുമെന്ന് ഈ കുടുംബിനിക്കറിയില്ല. നാട്ടുകാര്‍ ഒത്തുചേര്‍ന്ന് ഉണ്ണികൃഷ്ണന് ചികിത്സാസഹായ കമ്മറ്റി രൂപീകരിച്ച് ചികിത്സക്കുള്ള പണം കണ്ടെത്താനുള്ള പ്രവര്‍ത്തനത്തിലാണ്. ഇ.എം. ടെജിമോന് – പ്രസിഡന്റ് (ഫോണ്‍: 9895989331), പി. എസ്. സുധീഷ് – സെക്രട്ടറി (ഫോണ്‍: 9447612902) എന്നിവരടങ്ങുന്നതാണ് സമിതി. കാനറ ബാങ്ക് തൊടുപുഴ ശാഖയില്‍ ചികിത്സാ സഹായകമ്മറ്റി അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ 0722101040303 ഐഎഫ്സി കോഡ് : സിഎന്‍ആര്‍ബി 0000722.
പ്രതികരിക്കാൻ ഇവിടെ എഴുതുക: