കൊച്ചി: ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും സോള്‍സ് ഓഫ് കൊച്ചിനും സംഘടിപ്പിക്കുന്ന സ്പൈസ് കോസ്റ്റ് മാരത്തണ്‍ 2015 കൊച്ചിയില്‍ അരങ്ങേറും. നവംബര്‍ 15-നാണ് മാരത്തണ്‍.
ഫുള്‍ മാരത്തണ്‍ കോഴ്സ് സര്‍ട്ടിഫൈ ചെയ്യുന്നത് യുഎസ്എ ട്രാക്സ് ആന്‍ഡ് ഫീല്‍ഡ് (യുഎസ്എടിഎഫ്) ആണ്. ബോസ്റ്റണ്‍ മാരത്തണ്‍, ലണ്ടന്‍ മാരത്തണ്‍ തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രസ്തുത സര്ട്ടിഫിക്കേഷന് ഉള്ള ഓട്ടക്കാര്‍ക്ക് പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും.
ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സിഇഒ വിഗ്നേഷ് ഷഹാനെ, കൊച്ചി കസ്റ്റംസ് കമ്മീഷ്ണര്‍ ഡോ. കെ.എന്‍.രാഘവന്, സോള്‍സ് ഓഫ് കൊച്ചിന് റണ്ണേഴ്സ് ക്ലബ്ബിന്റെ രമേഷ് കാഞ്ഞിലി മഠം, വൈസ് മെന്‍ ക്ലബ് റീജണല്‍ ഡയറക്ടര്‍, ബാലന് കര്‍ത്ത, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ പി.വി.ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വെല്ലിംഗ്ഡണ്‍ ഐലന്റിലെ കെ പി പ്രേമചന്ദ്രന് സ്പോര്‍ട്സ് കോംപ്ലക്സില്‍ നിന്നാരംഭിച്ച് അവിടത്തന്നെ മാരത്തണ്‍ സമാപിക്കും. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ള ഫുള്‍മാരത്തണ്‍ 21.4 കിലോമീറ്ററിന്റെ ഹാഫ് മാരത്തണ്‍, 5 കിലോ മീറ്ററിന്റെ ഫാമിലി ഫണ്‍ റണ്‍ – ഡ്രീം റണ്‍ എന്നീ വിഭാഗങ്ങളിലായിരിക്കും മാരത്തണ്‍. എല്ലാ അമച്വര്‍ ഓട്ടക്കാര്‍ക്കും മാരത്തണില്‍ പങ്കെടുക്കാം. രജിസ്ട്രേഷന് ആരംഭിച്ചു.
http://www.spicecoastmarathon.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: