ചിറ്റൂര്‍: പുതിയ വീടിന്റെ മുന്‍വാതില്‍ പൂട്ടുപൊളിച്ചു അകത്തുകടന്ന മോഷ്ടാവ് അലമാരയിലെ പതിനൊന്നു പവന് സ്വര്‍ണം കവര്‍ന്നു. മാഞ്ചിറ ആറുവിന്റെ മകന് മോഹനന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നത്. മോഹനനും വീട്ടുകാരും വീടുപൂട്ടി ഇരുനൂറു മീറ്റര്‍ അകലെയുള്ള കുടുംബ വീട്ടിലേക്കു പോയിരുന്നു. ഈസമയത്തായിരുന്നു മോഷണം.
പാലക്കാട്ടുനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുത്തു. ചിറ്റൂര്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: