കോഴിക്കോട്:പട്ടികജാതി, പട്ടിക വര്ഗ്ഗവിഭാഗകോളനികളില് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജാതിവിവേചനവും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വടകര പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ നവജീവന്‍ പദ്ധതി നടപ്പാക്കുന്നു. മുല്ലപ്പളളി രാമചന്ദ്രന് എം പി യുടെ നിര്‍ദ്ദേശപ്രകാരമാണിത്. കോഴിക്കോട് ജില്ലയിലെ 273 കോളനികളും കണ്ണൂര്‍ ജില്ലയിലെ 57 കോളനികളുമടക്കം 330 പട്ടികജാതി- വര്ഗ്ഗകോളനികളാണ് വടകര മണ്ഡലത്തിലുളളത്. കൊയിലാണ്ടി താലൂക്കിലെ ജനസംഖ്യയുടെ 10.2 ശതമാനവും വടകരയില്‍ 2.85 ശതമാനവും തലശ്ശേരിയില്‍ 3. 62 ശതമാനവും പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവരാണ്.
എം പി ഫണ്ടിന്റെ 15 ശതമാനം പട്ടികജാതി കോളനികള്‍ക്കും 7.5 ശതമാനം പട്ടിക വര്‍ഗ്ഗ കോളനികള്‍ക്കുമായി പദ്ധതിപ്രകാരം നീക്കിവെക്കും. കോളനികളുടെ ആവശ്യങ്ങള്‍ കണ്ടെത്തി പുതിയ പദ്ധതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ സ്വയം പര്യാപ്ത ഗ്രാമം, വിജ്ഞാന്‍വാടികള്‍ തുടങ്ങിയ കോളനികളുടെ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിക്കൊണ്ടുളള എം പി യുടെ കോളനി സന്ദര്‍ശനം, പാര്‍ലമെന്റ് തലത്തില്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ ഉള്‍പ്പെടുത്തിയുളള മോണിറ്ററിംഗ് കമ്മിറ്റി എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
പേരാമ്പ്ര ചേര്മല സാംബവ കോളനിവാസികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി റോഡും ഫുട്പാത്തും നിര്‍മ്മിക്കും. 15 ലക്ഷം രൂപയാണ് ഇതിനായി അനുവദി്ച്ചിരിക്കുന്നത്. കൂടാതെ സന്നദ്ധസംഘടനകളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ കോളനിയിലെ സാംസ്കാരിക നിലയത്തില്‍ മിനി ലൈബ്രറി, വീടുകളില്‍ ടോയ്ലറ്റ് എന്നിവയും നിര്‍മ്മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: