കോഴിക്കോട് : കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ചു വരുന്ന ഓണച്ചന്തകളില്‍ ഒന്നര കോടി രൂപയുടെ വിറ്റ് വരവ് നേടി. ജില്ലയിലെ 75 ഗ്രാമപഞ്ചായത്ത് സി.ഡി.എസുകളിലും 3 നഗര സി.ഡി.എസിലുമായാണ് വിപണനമേള കുടുംബശ്രീ സംരംഭകരും, അയല്‍ക്കൂട്ട അംഗങ്ങളും ഉല്‍പ്പാദിപ്പിച്ച ‘ക്ഷ്യോല്പ്പന്നങ്ങള്, കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍,വിവിധ തരം അച്ചാറുകള്‍, സംഘകൃഷി ഗ്രൂപ്പുകളുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍, മുളയുല്‍പ്പന്നങ്ങള്‍. മണ്‍പാത്രങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണനമേളയില്‍ നല്ല വിറ്റ് വരവാണ്.
ഓണം വിപണനമേളക്ക് കൊഴുപ്പുകൂട്ടാന്‍ വിവിധ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ സമ്മാനകൂപ്പണുകള്‍, ‘ പ്രവര്‍ത്തകരുടെ വിവിധ പരിപാടികള്‍, അഗതി ആശ്രയ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നുണ്ട്. വിപണനമേളകള് ഉത്രാട നാളില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: