മേപ്പയൂര്‍: നരക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മതംമാറ്റ കേന്ദ്രം അടച്ചുപൂട്ടുകയും നിര്‍ബന്ധിത മതംമാറ്റം നടക്കുന്ന പെന്തക്കോസ്ത് പ്രചാരകന് ദിനേശനെയും ഭാര്യയെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി യുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തും. നിരവധി ഹിന്ദു കുടുംബങ്ങളെ മതംമാറ്റുകയും ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി മതംമാറ്റുന്നതിന് വേണ്ടി ദിനേശന്റെ മകളെയാണ് പെന്തക്കോസ്ത് സഭ ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഫറോക്കില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ധ്യാനകേന്ദ്രത്തില്‍ നിന്നും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി പോലീസ് റെയ്ഡ് നടത്തി കണ്ടെത്തുകയായിരുന്നു. മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് മതംമാറ്റ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും. യോഗത്തില്‍ ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ബൈജു കൂമുള്ളി, കേശവന് നമ്പൂതിരി, മണികണ്ഠന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: