കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഗ്രീന്സിറ്റിപദ്ധതിയില് വന്‍ അഴിമതി. അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഇന്നലെ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് ബിജെപി അംഗം കെ.പി. ഗണേശന് ഇറങ്ങിപ്പോക്ക് നടത്തി.
പഞ്ചായത്തിലെ മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള ടെണ്ടറി ബാംഗ്ലൂരിലെ ബാംഗ്ലൂരിലേക്കെത്തിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്ജ്ജിനത്തില് ചെലവാകുന്നത് 8000 രൂപ മുതല്‍ 9000 രൂപയാണെങ്കില്‍ പഞ്ചായത്തിന് നല്‍കിയത് 27000 രുപയാണ്. ജൂണ്‍ 27നാണ് ഇതു സംബന്ധിച്ച ക്വട്ടേഷന്‍ അംഗീകരിച്ചതെന്നാണ് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കുന്നത്. എന്നാല്‍ ജൂലായ് 8നാണ് ക്വട്ടേഷന്‍ നല്കിയ തിയ്യതി. ഗുരുതരമായ ക്രമക്കേടുകളാണ് പദ്ധതിയിലുണ്ടായിരിക്കുന്നതെന്ന് അംഗം ആരോപിച്ചു. 274000 രൂപയാണ് പദ്ധതിക്കുവേണ്ടി ചെലവായത്. മുക്കാല്‍ ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവാകാത്ത പദ്ധതിക്കാണ് വന്‍തുക ചെലവായതായി കണക്ക് കാണിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് വിജിലന്‍സ്, കലക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് കെ.പി. ഗണേശന് അറിയിച്ചു.
യുഡിഎഫ് ഭരണസമിതിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഭരണസമിതിയോഗത്തില്‍ നിന്ന് ഗണേശന് ഇറങ്ങിപ്പോയതോടെ എല്‍ഡിഎഫ് അംഗങ്ങളും ഇറങ്ങിപ്പോക്ക് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: