വടകര: മാവോയിസ്റ്റ്ബന്ധം ആരോപിച്ച് വടകരക്കടുത്ത് രണ്ട് യുവാക്കളെ പാലക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മരത്തൂരില്‍ താമസിക്കുന്ന വയനാട് സ്വദേശി രോഷിബിനെയും സച്ചിനെന്ന മറ്റൊരാളെയുമാണ് ഇക്കഴിഞ്ഞദിവസം രാത്രി പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. നേരത്തെ പിടിയിലായ മാവോയിസ്റ്റുകളെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. വയനാട്ടുകാരനായ രോഷിബ് കുടുംബസമേതം രണ്ട് വര്‍ഷത്തിലേറെയായി ചെമ്മരത്തൂരില്‍ മേക്കോത്ത് ക്ഷേത്രത്തിന് സമീപം വലിയപറമ്പത്ത് വീടുവാങ്ങി താമസിക്കുകയാണ്. രോഷിബ് മാവോയിസ്റ്റുകളുമായി ഫോണ്‍ ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന സച്ചിനേയും ഇതേകാരണത്താലാണ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: