കൊച്ചി: ആഗോള തലത്തില്‍ വളര്‍ച്ചയും സേവന ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യാന്തര വിദേശനാണ്യ വിനിമയ കമ്പനിയായ യുഎഇ എക്സ്ചേഞ്ചിന്റെ നേതൃത്വം പുനസംഘടിപ്പിച്ചു.
യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി ഡോ. ബി ആര് ഷെട്ടിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കെബിബിഒ ഗ്രൂപ്പ് വൈസ് ചെയര്‍മാനും സിഇഒമായി പ്രവര്‍ത്തിക്കുന്ന നബീല്‍ അബ്ദുള്‍ റഹ്മാനാണ് പുതിയ വൈസ് ചെയര്മാന്. ഇപ്പോഴത്തെ ഡെപ്യൂട്ടി സിഇഒ പ്രമോദ് മങ്ങാട്ട് ആണ് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍. വൈ സുധീര്‍കുമാര്‍ ഷെട്ടിയെ പ്രസിഡന്റായി നേരത്തെ നിയമിച്ചിരുന്നു.
ആഗോള തലത്തില്‍ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കുക, സേവനം വ്യാപിപ്പിക്കുക തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ ഉന്നതതലത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുളളത്. താമസിയാതെ കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് സംഘടിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: