ഗൂഡല്ലൂര്‍: പശുവിനെ പുലി കടിച്ചു കൊന്നു. മഞ്ചൂര്‍ മേല്കുന്താ സ്വദേശി ശക്തിനാഥന്റെ പശുവിനെയാണ് പുലി കടിച്ചുകൊന്നത്. വീടിന് സമീപത്തെ വനത്തില്‍ മേയുന്നതിനിടെയാണ് പശുവിനെ പുലി ആക്രമിച്ചത്. വിവരമറിഞ്ഞ് കുന്താ റെയ്ഞ്ചര്‍ രാമചന്ദ്രന്, ഫോറസ്റ്റര്‍ രവി എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: