അടിമാലി: അടിമാലി രാജധാനി കൂട്ടക്കൊല നടന്ന് 6 മാസം പിന്നിടുമ്പോഴും രണ്ടാം പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല . 2015 ഫെബ്രുവരി 12ന് രാത്രി 11.45 നാണ് മൂന്നാറില്‍ റോഡില്‍ രാജധാനി ലോഡ്ജ് നടത്തിപ്പുകാരനായ പാറേക്കാട്ടില്‍ കുഞ്ഞു മുഹമ്മദ് (55) ഭാര്യ ഐഷ(50) ഐഷയുടെ മാതാവ് നാച്ചി (82)എന്നിവര്‍ ക്രൂരമായി കിടപ്പറയില്‍ കൊല ചെയ്യപ്പെട്ടത് . നാമമാത്രിമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടങ്ങിയ അന്വേഷണം വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നീങ്ങി . ശാസ്ത്രീയമായ നീക്കത്തിലൂടെ അന്വേഷണം പുരോഗമിക്കുകയും , സംഭവം നടന്ന് ദിവസത്തിനുള്ളില്‍ കര്‍ണ്ണാടകത്തിലെ അതിര്‍ത്തി ഗ്രാമത്തില്‍ സിറ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും മജ്ഞുനാഥ് , രാഘോവേന്ദ്ര എന്നിവരെ പിടികൂടിനാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുവാനും സാധിച്ചു . കൂട്ടുപ്രതിയും മജ്ഞുനാഥിന്റെ അടുത്ത ബന്ധുവുമായ മധുനാഥ് ഇപ്പോഴും ഒളിവിലാണ് . ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍ . തൊണ്ടി മുതലിന്റെ ഭാഗമായുള്ള ആറര പവനും മൊബൈല്‍ഫോണും ഇയാളുടെ കൈവശമാണ് . ഇയാള്‍ കര്‍ണ്ണാടകയില്‍ നിന്നും മുംബൈക്ക് കടന്നതായാണ് കര്‍ണാടക പോലീസ് നല്കുന്ന വിവരം . ഇയാളുടെ ബന്ധുവിന്റെ വിവാഹത്തിന് നാട്ടിലെത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അടിമാലി പോലീസ് കര്‍ണാടകയിലെത്തിയെങ്കിലും ശ്രമം വിഫലമായി . ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലായിരുന്നത്രേ. പോലീസ് പല തവണ പ്രതികളെ തേടി അന്യ സംസ്ഥാനങ്ങളില്‍ അലഞ്ഞെങ്കിവും മധുനാഥിനെ കുടുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ദേവികുളം ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന രണ്ട് പ്രതികള്‍ക്ക് വേണ്ടി ഇതുവരെ അഭിഭാഷകരൊന്നും ഹാജരായിട്ടില്ല . ഇതിനിടെ രണ്ട് പ്രതികളെ വച്ച് പോലീസ് കുറ്റപത്രം കോടതിയില്‍ നല്‍കുകയും ചെയ്തു. മൂന്നാര്‍ ഡി.വൈ.എസ്.പി. പ്രഫുല്ല ചന്ദ്രന്റെ നേതൃത്വത്തില്‍ അടിമാലി സി്.ഐ.സജി മാര്‍ക്കോസാണ് അന്വേഷണം നടത്തിയത് . സിവില്‍ പോലീസ് ഓഫീസര്‍മാരായ സജി എന്‍.പോള്‍ , സി.വി.ഉലഹന്നാന് , സി.ആര്.സന്തോഷ് എന്നിവരും സംഘത്തിലുണ്ട്. കേസ് അന്വേഷണത്തിന് പോലീസിന് പണം ലഭിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.ജില്ലാ പോലീസ് നേതൃത്വം ഇത് നിഷേധിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: