കോഴിക്കോട്: ഇടക്കാലത്ത് നിലച്ചുപോയ കാലിക്കറ്റ് റൈറ്റേഴ്സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു.ശനിയാഴ്ച ജില്ലാ കലക്ടര്‍ എന്‍.പ്രശാന്തിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന യോഗം രണ്ട് മാസത്തിലൊരിക്കല്‍ നടന്നിരുന്ന കോലായ ചര്‍ച്ച പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ ആദ്യവാരം നഗരത്തില്‍ എന്‍.എസ് മാധവന് പങ്കെടുക്കുന്ന സാഹിത്യ ചര്‍ച്ച നടത്തും. ജയ്പൂര്‍ സാഹിത്യോല്‍സവം മാതൃകയില്‍ കോഴിക്കോട്ട് അന്താരാഷ്ട്ര സാഹിത്യോല്സവവും പുസ്തകമേളയും നടത്തുന്ന കാര്യം ആലോചിക്കും. ഇതിന്റെ സാധ്യത പഠിക്കാനായി അടുത്ത ജനുവരിയിലെ ജയ്പൂര്‍ ഫെസ്റ്റില്‍ കാലിക്കറ്റ് റൈറ്റേഴ്സ് ഫോറത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കും.
ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് (ചെയര്മാന്) ഐസക് ഈപ്പന് (ജനറല്‍ സെക്രട്ടറി) കെ.പി രാമനുണ്ണി, ഡോ.ഖദീജ മുംതസ് ( വൈസ് പ്രസിഡണ്ട്) യു.കെ കുമാരന് (ട്രഷറര്‍)എന്നിവരടങ്ങിയ പുതിയ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ ഫോറം സ്ഥാപക ചെയര്‍മാനും മുന്‍ കോഴിക്കോട് ജില്ലാ കലക്ടറുമായ കെ.വി മോഹന്‍കുമാറും പങ്കെടുത്തു. ഫോണ്‍-9387518915.
പ്രതികരിക്കാൻ ഇവിടെ എഴുതുക: