ചേളന്നൂര്‍: ക്ഷീര വികസന വകുപ്പിന്റെയും ചേളന്നൂര്‍ ബ്ലോക്ക് ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചു. ഒറ്റത്തെങ്ങ് യു.പി.സ്കൂളില്‍ നടന്ന പരിപാടി എം.കെ.രാഘവന് എം.പി ഉദ്ഘാടനം ചെയ്തു.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല് 34,000 ലിറ്റര്‍ അളന്ന ക്ഷീര കര്‍ഷക ചേളന്നൂര്‍ തച്ചോറമല ടി.എസ്.ജയക്ക് പരിപാടിയില്‍ എം.പി ഉപഹാരം നല്കി. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ആത്മ, മൃഗസംരക്ഷണ വകുപ്പ്, മില്‍മ എന്നീ ഏജന്‍സികളുടെ സഹകരണത്തോടെയാണ് ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചത്.
ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായി ഒറ്റത്തെങ്ങ് ക്ഷീര സഹകരണ സംഘം പരിസരത്ത് നടന്ന കന്നുമകാലി പ്രദര്‍ശനം കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത മനോജ് ഉദ്ഘാടനം ചെയ്തു.
ക്ഷീര സംഗമത്തില്‍ കോഴിക്കോട് ക്ഷീര വികസന ഓഫീസര്‍ എന്‍.രമേഷ്, സനില്‍കുമാര്‍, പി.സജിത, എന്‍.ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ഡയറി ക്വിസ്സും സ്കൂള്‍ പരിസരത്ത് ഡയറി എക്സിബിഷനും സംഘടിപ്പിച്ചു. കന്നുകാലി പ്രദര്‍ശനത്തില്‍ മികച്ച ഉരുക്കളെ പങ്കെടുപ്പിച്ചവര്‍, ബ്ലോക്ക് തലത്തില്‍ ഏറ്റവും കൂടുതല്‍ പാല് ക്ഷീര സംഘത്തില്‍ അളന്ന കര്‍ഷകര്‍, ഏറ്റവും ഗുണനിലവുരമുള്ള പാല് ക്ഷീര സംഘത്തില്‍ അളന്ന കര്ഷകന്, ഗുണനിലവാരമുള്ള പാല് സംഭരിച്ചു നല്കിയ ക്ഷീര സംഘം, നല്ല പുല്‍കൃഷി നടത്തിയ കര്ഷകന് എന്നിവര്‍ക്കും പരിപാടിയില്‍ ഉപഹാരം വിതരണം ചെയ്തു.
ക്ഷീര സംഗമത്തിന്റെ പൊതുസമ്മേളനം എ.കെ.ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത ആറങ്കോട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന്വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: