കോഴിക്കോട്: വ്യാപാര കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് ലീഗല്‍മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 15 കടകള്‍ക്കെതിരേ കേസുകളെടുത്തു. പായ്ക്കേജ്ഡ് കമ്മോഡിറ്റീസ് ആക്ട് പ്രകാരം മൂന്നു മുദ്ര ചെയ്യാത്ത അളവ്തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 13 കേസുകള്‍ കണ്ടെത്തി. പരിശോധനയ്ക്ക് സീനിയര്‍ ഇന്‍സ്പക്ടര്‍മാരായ കെ.എന്‍ സജിത്രാജ്, ജോഷി ടി.ജെ, ഇന്‍സ്പെക്ടര്‍മാരായ കെ. കെ. ശ്രീമുരളി, നാസര്‍ കെ. കെ, റമീസ് ടി.പി, ഷീജാ അടിയോടി, ബിനേയ് കെ എന്നിവര്‍ നേതൃത്വം നല്കി.
എംആര്‍പിയേക്കാള്‍ അധികവില ഈടാക്കുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, കസ്റ്റമര്‍കെയര്‍ ടെലഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ പായ്ക്കറ്റിന്മേല് രേഖപ്പെടുത്താതിരിക്കുക, മുദ്ര ചെയ്യാതെ ത്രാസുകളും മറ്റ് അളവുതൂക്ക ഉപകരണങ്ങളും ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക, മുദ്ര ചെയ്ത സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും അസിസ്റ്റന്റ് കണ്ട്രോളര് വി.ആര്.സുധീര്‍രാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: