കോഴിക്കോട്: ജൈവ കൃഷിയില്‍ ജില്ലയില്‍ വന്‍ മുന്നേ.ഈ വര്‍ഷം ജൈവകൃഷിയില്‍ 47 ശതമാനം വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത് 23 ശതമാനമായിരുന്നു. ജില്ലയില്‍ കാര്‍ഷിക കര്‍മ്മസേന രൂപീകരിക്കുമെന്ന് മന്ത്രി മോഹന്‍ പറഞ്ഞു. ജില്ലാതല കാര്‍ഷികയന്ത്രങ്ങളുടെ കൈമാറ്റവും മൂടാടി കര്‍ഷക കര്‍മസേനയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക കര്‍മ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തി ജൈവകൃഷിയില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സംസ്ഥാനത്താകെ ഇരുനൂറ് പഞ്ചായത്തുകളില്‍ കൃഷിവകുപ്പ് പദ്ധതി നടപ്പാക്കും. ജില്ലയില്‍ ആറ് കര്മസേനകളാണുള്ളത്. ഒരു കാര്‍ഷിക കര്‍മസേനയ്ക്ക് ഒന്‍പത് ലക്ഷംരൂപയുടെ കാര്‍ഷികോപകരണങ്ങളാണ് നല്‍കുന്നത്. ഒപ്പം ടെക്നീഷ്യന്മാര്ക്ക് പതിനൊന്ന് ദിവസത്തെ പരിശീലനവും. മൂടാടി കാര്‍ഷിക കര്‍മസേനയിലെ ഇരുപത്തിയഞ്ചുപേരില്‍ മൂന്നുപേര്‍ വനിതകളാണ്. മൂടാടിക്കുപുറമെ തവനൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍നിന്നുമാണ് ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: