കോഴിക്കോട്: ഗ്രാമവികസന വകുപ്പിന്റെയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ഐആര്‍ഡിപി, എസ്ജിഎസ്വൈ, കുടുംബശ്രീ വിപണനമേള കണ്ടംകുളം ജൂബിലി മെമ്മോറിയല്‍ ഹാളില്‍ തുടങ്ങി. മേള എ. പ്രദീപ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലെ 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ധനസഹായം നല്‍കിയിട്ടുള്ള സ്വയം സഹായസംഘങ്ങളും വ്യക്തികളും കുടുംബശ്രീ യൂണിറ്റുകളും നിര്‍മിച്ചതും പൊതുവിപണിയില്‍ ലഭ്യമല്ലാത്തതുമായ നിരവധി ഉല്പന്നങ്ങള് മേളയിലുണ്ട്.
ഇതു കൂടാതെ പേരാമ്പ്ര ബ്ലോക്കിന്റെ എസ്ജിഎസ്വൈ സ്പെഷ്യല്‍ പ്രൊജക്ടായ സുഭിക്ഷയുടെ ഉല്പന്നങ്ങള്, വിവിധയിനം കാര്‍ഷിക ഉല്പന്നങ്ങള്, വിത്തുല്‍പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍, ഗ്രാമസ്വയം തൊഴില്‍ പദ്ധതിയില്‍ പരിശീലനം ലഭിച്ചവരുടെ ഉല്പന്നങ്ങള്, വിവിധ വകുപ്പുകളുടെ പ്രചാരണ കൗണ്ടറുകള്‍, ഭക്ഷണസ്റ്റാളുകള്‍ എന്നിവയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ നടക്കുന്ന മേള 26ന് സമാപിക്കും.
പിഎയു പ്രൊജക്ട് ഡയറക്ടര്‍ പി.അബ്ദുള്‍ അസീസ്, ലീഡ് ജില്ലാ മാനേജര്‍ കെ. ഭുവന്‍ദാസ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.പി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: