കോഴിക്കോട്: വിശ്വഹിന്ദു പരിഷത്തിന്റെയും തണല്‍ ഗ്രാമസേവാസമിതിയുടെയും ആഭിമുഖ്യത്തില്‍ ഓണാഘോഷവും, ഓണക്കിറ്റ് വിതണവും നടത്തി. കച്ചേരിക്കുന്നില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം, ബജ്രംഗദള് സംസ്ഥാന സംയോജക് വി.പി. രവീന്ദ്രനും ഓണക്കിറ്റ് വിതരണം മരക്കാട്ട് ബാബുവും നിര്‍വ്വഹിച്ചു.തണല്‍ ഗ്രാമസേവാസമിതി വര്‍ക്കിംഗ് പ്രസിഡന്റ് അജയന് അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.പി. ജില്ലാ പ്രസിഡന്റ്ദിനകരന്, ജില്ലാ സേവാപ്രമുഖ് ജലേന്ദ്രന്‍, തണല്‍ ഗ്രാമസേവാസമിതി സിക്രട്ടറി രാജേഷ് , ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കല്ലായ് പ്രഖണ്ഡ് പ്രസിഡന്റ് രവികുമാര്‍ സ്വാഗതവും സിക്രട്ടറി ജിബീഷ് നന്ദിയും പറഞ്ഞു. യോഗത്തില്‍ സുബ്രഹ്മണ്യന്, ശ്രീധരന്, സരോജിനി അമ്മ, സുഭാഷകന്‍, രാധാകൃഷ്ണന്, കുഞ്ഞാജഅമ്മ, രോഹിണി അമ്മ എന്നിവരെ ആദരിച്ചു.
താമരശ്ശേരി: താമരശ്ശേരി പഴശ്ശിരാജാ വിദ്യാമന്ദിരം ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി. വിദ്യാ നികേതന്‍ ബാലുശ്ശേരി സങ്കു ല്‍ സംയോജകന്‍ ഗോപിനാ ഥന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ നീലേ ശ്വരം ഭാസ്ക്കരന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച പരിപാ ടിയില്‍ ക്ഷേമ സമിതി പ്രസിഡന്റ് ജിജീഷ്, ശിവശങ്കര്‍ , എന്നിവര്‍ സംസാരിച്ചു. സമ്മാനദാനവും ഓണസദ്യയും ഉണ്ടായിരുന്നു.
കോഴിക്കോട്: ഭിന്നശേഷിയുള്ളവര്‍ക്കായി സക്ഷമയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സഹകരണത്തോടെ ഓണക്കിറ്റ് വിതരണം ചെയ്തു. കോഴിക്കോട് കിളിപ്പറമ്പ് ദേവീക്ഷേത്രം കേളപ്പജി മന്ദിരത്തില്‍ നടന്ന ഓണക്കിറ്റ് വിതരണം നടന് ബാബുസാമി ഉദ്ഘാടനം ചെയ്തു. ഡോ. ഡി. ആത്മദേവ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സഹപ്രാന്ത പ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണന് പ്രഭാഷണം നടത്തി. പി. പ്രകാശന് സ്വാഗതവും പി. അരവിന്ദാക്ഷന് നന്ദിയും പറഞ്ഞു.
കോഴിക്കോട്: കേരള പോലീസ് ഓഫീസേഴ്സ് അസോസി#േയഷന്, കേരള പോലീസ് അസോസിയേഷന് കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ശ്രീനാരായണ സെന്റിനറി ഹാളില്‍ ഓണോത്സവം സംഘടിപ്പിച്ചു. പൂക്കളമത്സരത്തില് കണ്ട്രോള് റൂം ഒന്നാം സ്ഥാനവും സിറ്റി എ.ആര് ക്യാമ്പ് കോഴിക്കോട് രണ്ടാംസ്ഥാനവും ഫറോക്ക് പോലീസ് സ്റ്റേഷന് മൂന്നാം സ്ഥാനവും നേടി. കമ്പവലി മത്സരത്തില്‍ സിറ്റി ട്രാഫിക് ആന്റ് കണ്ട്രോള് റൂം ഒന്നാം സ്ഥാനവും എ.ആര്. ക്യാമ്പ് കോഴിക്കോട് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. കുടുംബാംഗങ്ങള്‍ക്കായി വിവിധ മത്സരങ്ങളും ഓണസദ്യയും നടത്തി. സിഡിഎ ചെയര്മാന് എന്‍.സി. അബൂബക്കര്‍, സബ ്ജഡ്ജ് ആര്. എല്‍. ബൈജു, കൗണ്‍സിലര്‍മാരായ പി. കിഷന്‍ചന്ദ്, വിദ്യാബാലകൃഷ്ണന്, കെ.ശ്രീകുമാര്‍ മറ്റ് രാഷ്ട്രീയസാംസ്കാരിക പ്രമുഖര്‍ പങ്കെടുത്തു. സിറ്റി പോലീസ് ഓര്‍ക്കസ്ട്ര ഗാനമേള നടത്തി.
31ന് വിരമിക്കുന്ന എം. അബ്ദുള്‍നാസര്‍(എസ്ഐ നല്ലളം), സിദ്ധാര്ത്ഥന്(പന്നിയങ്കരപിഎസ്) എന്നിവര്‍ക്ക് യാത്രയയപ്പും നല്കി. ഡിസിപി ഡി. സാലി ഉപഹാരം നല്കി. പി. ഷാഹുല്‍ഹമീദ് അധ്യക്ഷം വഹിച്ചു. ടി.അബ്ദുള്ളക്കോയ, സൗത്ത് എസി എ. ജെ. ബാബു, സി. വിനായകന്, പി.ടി. ശശിധരന്, ഇ. ജയരാജന് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട്: കേരള പത്മശാലിയ സംഘം കടുങ്ങോഞ്ചിറ ശാഖയുടെ നേതൃത്വത്തില്‍ ഓണക്കിറ്റുകള്‍ വിതരണംചെയ്തു.സദാനന്ദന് രാധാസ് ആദ്യ കിറ്റ് സി. രാധക്ക് നല്കി ഉദ്ഘാടനംചെയ്തു. ശാഖ പ്രസിഡന്റ് എം.വി. നാരായണന് അധ്യക്ഷത വഹിച്ചു.
അഖിലഭാരത പത്മശാലിയ സംഘം വൈ സ്പ്രസിഡന്റ് എം.ബാലകൃഷ്ണന്, പി. സന്തോഷ് കുമാര്‍,ടി.വി. പത്മനാഭന്, വി.വി. രാമചന്ദ്രന്, ടി.വി. മനോജ് ഷീബ സോമന്, ജെസ്സി അശോകന് എന്നിവര്‍സംസാരിച്ചു.
കോഴിക്കോട്: മൊകവൂര്‍ സ്നേഹറസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് കുടുംബസംഗമവും ഓണാഘോഷവും നടത്തി. പി.കെ. ഗോപി ഉദ്ഘാടനംചെയ്തു.
അസോസിയേഷന് പ്രസിഡന്റ് കെ.ടി. അരവിന്ദാക്ഷന് അദ്ധ്യക്ഷത വഹിച്ചു. കെ. കുമാരന്, കെ.കരുണാകരന് നായര്‍, പ്രംസ് മോഹന്‍,കെ. ശോഭന, പി. ഉദയന്കിഴക്കയില് സുരേന്ദ്രന് യു.ഷാജി എന്നിവര്‍സംസാരിച്ചു.
കുറ്റിയാടി: കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ഓണം വിപണന മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത നടേമ്മല്‍ ഉദ്ഘാടനം ചെയതു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാധിക ചിറയില്‍ അധ്യക്ഷത വഹിച്ചു. മൂന്നു ദീവസം നിണ്ടു നില്ക്കുന്ന മേളയില്‍ സുഭിക്ഷയുടെയും കുടുംബശ്രീയുടെയും വിവിധ ഉത്പന്നങ്ങള്‍, നാടന്‍ വിഭവങ്ങള്‍, ജൈവ പച്ചക്കറികള്‍, മണ്‍പാത്രങ്ങള്‍, വിവിധയിനം വിത്തുകള്‍, എന്നിവയും മിതമായ നിരത്തില്‍ ലഭിക്കും. മേള 26ന് സമാപിക്കും. ചടങ്ങില്‍ പഞ്ചായത്ത് വൈ സ് പ്രസിഡണ്ട് പി നാണുമാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്‍ ഡിംഗ്കമ്മിറ്റി ചെയര്മാന് ശ്രീധരന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ എ റിയാസ്. പഞ്ചായത്ത് അംഗം വി പി മൂസ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: