കോഴിക്കോട്: തളി ക്ഷേത്രത്തിനു സമീപം വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി. ക്ഷേത്രത്തിനു മുന്‍വശത്തെ മതിലിനോടു ചേര്‍ന്നാണ് ഇന്നലെ വൈകീട്ട് മൂന്നേമുക്കാലോടെ പൊട്ടലുണ്ടായത്.
റോഡിലും സമീപത്തുമായി വെള്ളം കുത്തിയൊഴുകി എത്തിയതു പരിസര വാസികളെ ആശങ്കയിലാക്കി. പൊറ്റ മ്മലിലെ ടാങ്കില്‍ നിന്നും കോര്‍പറേഷന്റെ വിവിധ ഭാഗങ്ങളിലേക്കു വെള്ളമെ ത്തിക്കുന്ന പൈപ്പാണിത്. 400 എംഎം വ്യാസമുള്ളതാണ് പൈപ്പെന്നാണ് പ്രാഥമിക വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജലവിതരണം നിര്‍ത്തിവച്ചു. അറ്റകുറ്റപ്പണികള്‍ക്കുള്ള നടപടികള്‍ വൈകുന്നേരത്തോടെ ആരംഭിച്ചിട്ടുണ്ട്.
മാറ്റിയിടാനുള്ള പൈപ്പ് രാത്രി തന്നെ എത്തിക്കാനാണ് ശ്രമം. ഇന്നു വൈകീട്ടോടെ ജോലി പൂര്‍ത്തിയാകുമെന്നാണ് കരുതു ന്നത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാകു ന്നതുവരെ കോര്‍പറേഷന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളവിതരണം തട സപ്പെടുമെന്ന് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: