പുന്നശ്ശേരി: വിവാദരഹിതകേരളം, വികസോന്മുഖ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ബിഎംഎസ് കാക്കൂര്‍ പഞ്ചായത്ത് പദയാത്ര സംഘടിപ്പിച്ചു. ചേളന്നൂര്‍ മേഖലാ സെക്രട്ടറി പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഒ.പി. പ്രഭാകരന് സ്വാഗതം പറഞ്ഞു. ജാഥാക്യാപ്റ്റന് എ. മനോഹരന്, കെ.ശ്രീകുമാര്‍, പി.പരമേശ്വരന്, പി. ഗോപാലന് എന്നിവര്‍ സംസാരിച്ചു.ലൈജു നന്ദി പറഞ്ഞു.
പെരുമണ്ണ: വിവാദരഹിതകേരളം വികസനോന്മുഖ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കാല് നടപ്രചരണ ജാഥ ബിഎംഎസ് ജില്ലാ ജോയിന്റെ് സെക്രട്ടറി അരീക്കോത്ത് രാജന് ഉദ്ഘാടനംചെയ്തു.
രാജേഷ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. മേഖലസെക്രട്ടറി പി. രവീന്ദ്രന് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ജില്ലാജോയിന്റ് സെക്രട്ടറി പി.ചന്ദ്രന്, രാജുതായ്നാരി എന്നിവര്‍ സംസാരിച്ചു.
പുതുപ്പാടി: വിവാദരഹിതകേരളം വികസനോന്മുഖ കേരളം എന്ന സന്ദേശവുമായി ബിഎംഎസ് പുതുപ്പാടി പഞ്ചായത്ത് സമിതി സായാഹ്ന ധര്‍ണ്ണ നടത്തി ഈങ്ങാപ്പുഴ ടൗണില്‍ സംഘടിപ്പിച്ച ധര്ണ്ണബി.എം. എസ് ജില്ലാ പ്രസിഡന്റ് ഇ.ദിവാകരന് ഉദ്ഘാടനംചെയ്തു. ജില്ലാ ജോ.സെക്രട്ടറി അരിക്കോത്ത് രാജന്, പ്രകാശന് എ.കെ, കെ.പി. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു. ഉണ്ണി കൃഷ്ണന്,കെ.എസ്. അദ്ധ്യക്ഷത വഹിച്ചു.വിജയന് പി.കെ.സ്വാഗതവും പി.കെ. രവീന്ദ്രന് നന്ദിയുംപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: