കോഴിക്കോട്: ജില്ലയിലെ മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാവുന്ന പുതിയാപ്പ മണ്ണെണ്ണ ബങ്ക് 31ന് വൈകീട്ട് 5.30ന് ഫിഷറീസ്, തുറമുഖ എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. മല്‍സ്യബന്ധന ബോട്ടുകള്‍ക്കാവശ്യമായ മണ്ണെണ്ണ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിന് ഓരോ ജില്ലയിലും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കുന്ന ബങ്കുകളിലൊന്നാണിത്.
എ.കെ ശശീന്ദ്രന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പഞ്ചായത്ത്-സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ മുനീര്‍ മണ്ണെണ്ണ കാര്‍ഡുകള്‍ വിതരണം ചെയ്യും.
ബോട്ട് എന്‍ജിന്റെ കുതിരശക്തിക്കാനുപാതികമായി മല്‍സ്യത്തൊഴിലാളിക്ക് 140 മുതല്‍ 190 വരെ ലിറ്റര്‍ മണ്ണെണ്ണ 25 രൂപ സബ്സിഡി നിരക്കില്‍ ഇവിടെ നിന്ന് ലഭിക്കും. കൂടുതല്‍ എണ്ണ ആവശ്യമുള്ളവര്‍ക്ക് നിശ്തചിത അളവില്‍ കമ്പോളവിലയ്ക്കും ഇവിടെ നിന്ന് വിതരണം ചെയ്യും. ബങ്ക് പ്രവര്‍ത്തനക്ഷമമാവുന്നതോടെ മല്സ്യബന്ധനത്തിനാവശ്യമായ എണ്ണ കരിഞ്ചന്തയില്‍ വാങ്ങേണ്ടി വരുന്ന അവസ്ഥയ്ക്ക് അറുതിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: