പാലക്കാട്: സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കാര്‍ഷികവൃത്തിയിലൂന്നിയ പുതിയൊരു വികസന സംസ്ക്കാരത്തിന് രൂപം കൊടുക്കുവാന്‍ ആബാലവൃദ്ധം ജനങ്ങളും ഇ -സാക്ഷരരാകേണ്ടിയിരിക്കുന്നുവെന്നും, അതിലൂടെ സാമൂഹ്യമാറ്റം ത്വരിതപ്പെടുത്താനാകുമെന്നും പി. എന്‍.പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് എന്‍.ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുകുമാരി, മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജീവ്, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രവീണ്‍കുമാര്‍, കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.മുഹമ്മദ് ഇബ്രാഹിം, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ്, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭഗവല്‍ദാസ് എന്നിവരുടെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും സെപ്തംബര്‍ 30-നകം പഞ്ചായത്തുകള്‍ സമ്പൂര്‍ണ ഇ-സാക്ഷരത പഞ്ചായത്തായി മാറ്റുന്നതിനുളള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുവാനും യോഗം തീരുമാനിച്ചു. ഈ പഞ്ചായത്തുകള്‍ ഒക്ടോബര്‍ രണ്ടോടെ സമ്പൂര്‍ണ ഇ-സാക്ഷരത പഞ്ചായത്തായി മാറുമെന്നും പഞ്ചായത്തിലെ എല്ലാവര്ക്കും ഇ-മെയില്‍ ഐ.ഡി. ഉണ്ടാക്കി, ഇ-മെയില്‍ അയക്കുവാനും സ്വീകരിക്കുവാനും പ്രാപ്തരാക്കി ഇന്റര്‍നെറ്റ് എനേബിള്‍ഡ് വികസനത്തിന് തിരികൊളുത്തുമെന്നും എന്‍.ബാലഗോപാല്‍ പറഞ്ഞു. എട്ടു പഞ്ചായത്തിലെ എല്ലാവര്ക്കും ഇന്റര്‍നെറ്റ് സുഗമമായി ലഭിക്കുവാന്‍ വൈ ഫൈ കണക്ടിവിറ്റിയുടെ 50 ഹോട്ട്സ്പോട്ടുകള്‍ ആരംഭിക്കുവാന്‍ കേന്ദ്ര കമ്മ്യൂണിമേക്കഷന് മന്ത്രി രവിശങ്കര്‍ പ്രസാദ് അനുമതി നല്‍കിയിട്ടുണ്ടെന്നും എന്‍.ബാലഗോപാല്‍ പറഞ്ഞു. 2017 ല്‍ ജില്ലയിലെ 91 പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങളേയും ഇ-സാക്ഷരരാക്കുന്ന കര്‍മ്മപദ്ധതിയാണ് വിഭാവനം ചെയ്തിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: